India
ഇന്ത്യയിൽ 17 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ച് വാട്‌സ്ആപ്പ്
India

ഇന്ത്യയിൽ 17 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ച് വാട്‌സ്ആപ്പ്

Web Desk
|
2 Jan 2022 6:11 AM GMT

വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യമെന്ന് വാട്സ്ആപ്പ് വക്താവ് അറിയിച്ചു

നവംബറിൽ 17 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. ഇക്കാലത്ത് 602 പരാതികളാണ് ലഭിച്ചതെന്നും വാട്സ്ആപ്പ് വ്യക്തമാക്കി.

പുതിയ ഐടി നിയമം അനുസരിച്ചാണ് വാട്സ്ആപ്പ് കണക്കുകൾ പുറത്തുവിട്ടത്. ഐടി നിയമം അനുസരിച്ച് മാസംതോറും കണക്കുകൾ പുറത്തുവിടണം. ആറാമത്തെ പ്രതിമാസ റിപ്പോർട്ടിലാണ് നവംബറിലെ കണക്കുകൾ ഉൾപ്പെടുന്നത്. ഉപയോക്താവിന്റെ സുരക്ഷ കണക്കിലെടുത്താണ് പതിവായി റിപ്പോർട്ട് തയ്യാറാക്കുന്നത്.

ഉപയോക്താവ് നൽകുന്ന പരാതികളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യമെന്ന് വാട്സ്ആപ്പ് വക്താവ് അറിയിച്ചു.

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. 487 മില്യൺ ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ 118.5 മില്യൺ ഉപയോക്താക്കളുണ്ട്.

Related Tags :
Similar Posts