'ഡബിള്‍ എഞ്ചിന്‍ എവിടെ?' മണിപ്പൂര്‍, ഹരിയാന സംഘര്‍ഷങ്ങളെ കുറിച്ച് ഉദ്ധവ് താക്കറെ
|ഇതാണോ രാമരാജ്യമെന്ന് ഉദ്ധവ് താക്കറെ
മുംബൈ: മണിപ്പൂരിലെയും ഹരിയാനയിലെയും ബി.ജെ.പി സർക്കാരുകൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ഇതാണോ രാമരാജ്യമെന്ന് ഉദ്ധവ് താക്കറെ ചോദിച്ചു.
"സർക്കാർ അവിടെ എന്താണ് ചെയ്യുന്നത്? മണിപ്പൂരിലെ അവസ്ഥയെക്കുറിച്ച് ഞാൻ ആവർത്തിച്ച് ചോദിച്ചു. മണിപ്പൂരിലെ ഗവർണർ ഒരു സ്ത്രീയാണ്. അവിടെ സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നു. സംസ്ഥാന സർക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ല. ഡബിള്‍ എഞ്ചിൻ എവിടെ?"- ഉദ്ധവ് താക്കറെ ചോദിച്ചു.
രാമായണം ആരംഭിച്ചത് സീതയ്ക്കുവേണ്ടിയാണ്. മഹാഭാരതം തുടങ്ങിയത് ദ്രൗപതിക്ക് വേണ്ടിയാണ്. എന്നാൽ ഈ സർക്കാർ ഒട്ടും ഗൗരവമായി എടുക്കുന്നില്ല. അതിനാൽ ഇതൊരു ഹിന്ദു രാഷ്ട്രമല്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യയുടെ യോഗം ആഗസ്ത് അവസാനമോ സെപ്തംബർ ആദ്യമോ നടക്കുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
Summary- Shiv Sena (UBT) chief Uddhav Thackeray on Wednesday hit out at the BJP governments in Manipur and Haryana saying that he is wondering whether this is a Ram Rajya or not