India
അന്താരാഷ്ട്ര മധ്യസ്ഥകേന്ദ്രം ഗുജറാത്തിൽ; കേന്ദ്ര ബജറ്റോ ഗുജറാത്ത് ബജറ്റോയെന്ന് പ്രതിപക്ഷം
India

അന്താരാഷ്ട്ര മധ്യസ്ഥകേന്ദ്രം ഗുജറാത്തിൽ; 'കേന്ദ്ര ബജറ്റോ ഗുജറാത്ത് ബജറ്റോ'യെന്ന് പ്രതിപക്ഷം

Web Desk
|
1 Feb 2022 2:22 PM GMT

ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്രം കൂടിയാണ് ഗിഫ്റ്റ് ഐഎഫ്എസ്‌സി (GIFT IFSC)

'ഇത് കേന്ദ്ര ബജറ്റോ, അതോ ഗുജറാത്ത് ബജറ്റോ. ഈ പദ്ധതി കൊണ്ട് ഗുജറാത്തിന് മാത്രമാണ് ഗുണം' അന്താരാഷ്ട്ര മധ്യസ്ഥകേന്ദ്രം ഗുജറാത്തിലെ ഗിഫ്റ്റ് (GIFT) സിറ്റിയിൽ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനം കേട്ടപ്പോൾ തൃണമൂൽ എംപി സൗഗത റോയിയും ഡിഎംകെ എംപി ദയാനിധി മാരനും ഇങ്ങനെയായിരുന്നു പ്രതികരിച്ചത്. ഗുജറാത്തിലെ ഒരു ആസൂത്രിത ബിസിനസ് ജില്ലയാണ് ഗിഫ്റ്റ് സിറ്റി. അന്താരാഷ്ട്ര തലത്തിലുള്ള പ്രശ്‌നങ്ങൾ സമയബന്ധിതമായി തീർക്കാൻ ഈ സിറ്റിയിൽ അന്താരാഷ്ട്ര മധ്യസ്ഥ കേന്ദ്രം (ആർബിട്രേഷൻ സെൻറർ) സ്ഥാപിക്കുമെന്നാണ് ചൊവ്വാഴ്ച കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച 2022-23 ബജറ്റിൽ പറഞ്ഞിരിക്കുന്നത്. വേഗത്തിൽ പ്രശ്‌നങ്ങൾ തീർക്കുന്നത് നിക്ഷേപകരെ ആകർഷിക്കുമെന്നും വ്യവസായം എളുപ്പമാക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, കോടതികളുടെ ജോലിഭാരം കുറയ്ക്കുന്നതാണ് നീക്കമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്രം കൂടിയാണ് ഗിഫ്റ്റ് ഐഎഫ്എസ്‌സി. ഇവിടെ ഫിനാൻഷ്യൽ മാനേജ്‌മെൻറ്, ഫിൻടെക്, ശാസ്ത്രം, സാങ്കേതികത, എൻജിനിയറിങ്, ഗണിതം എന്നിവയിലൊക്കെ കോഴ്‌സുകൾ നൽകപ്പെടും. രാജ്യത്തിന്റെ സുസ്ഥിരത ്‌സാമ്പത്തിക നിലക്കായുള്ള ആഗോളമൂലധന സേവനങ്ങളും ഗിഫ്റ്റ് സിറ്റി വഴി ഉണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു.


പ്രാദേശിക നിയന്ത്രണങ്ങളില്ലാത്ത അന്താരാഷ്ട്ര ആർബിട്രേഷൻ കേന്ദ്രം വഴി സാമ്പത്തികസേവന രംഗത്ത് കഴിവുള്ളവരെ സൃഷ്ടിച്ചെടുക്കാനാകുമെന്ന് ഗിഫ്റ്റ് സിറ്റി എം.ഡിയും സിഇഒയുമായ തപൻ റായ് പറഞ്ഞു.

'Whether it is the Union Budget or the Gujarat Budget. Trinamool MP Sougata Roy and DMK MP Dayanidhi Maran reacted when they heard the budget announcement that an international Arbitration centrer would be set up in GIFT City, Gujarat.

Similar Posts