ഒഴിയുന്നു കോവിഡ് ഭീതി; ആശ്വാസ വാർത്തയുമായി ലോകാരോഗ്യ സംഘടന
|ലോകത്തിലെ എല്ലാ പ്രദേശങ്ങളിലും കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കോവിഡ് -19 കേസുകളിൽ കുറവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു
കൊവിഡ് കേസുകളില്‍ വലിയ കുറവ് സംഭവിച്ചതായി ലോകാരോഗ്യസംഘടന. കഴിഞ്ഞയാഴ്ച ആഗോളതലത്തിൽ 4 ദശലക്ഷത്തോളം കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും രണ്ട് മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കണക്കാണിതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
സമീപ ആഴ്ചകളിൽ 4.4 ദശലക്ഷത്തോളം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ലോകത്തിലെ എല്ലാ പ്രദേശങ്ങളിലും കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കോവിഡ് -19 കേസുകളിൽ കുറവുണ്ടായതായി ഐക്യരാഷ്ട്ര സഭയുടെ ആരോഗ്യ വിഭാഗം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്താകമാനമുള്ള മരണങ്ങളുടെ എണ്ണം ഏകദേശം 62,000 ആയി കുറഞ്ഞെങ്കിലും ആഫ്രിക്കയിൽ മരണസംഖ്യയില്‍ 7 ശതമാനം വർദ്ധനവുണ്ടായി.
യുഎസ്, ബ്രിട്ടൻ, ഇന്ത്യ, ഇറാൻ, തുർക്കി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 180 രാജ്യങ്ങളിൽ അപകടകാരിയായ ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളെയും കൗമാരക്കാരെയും കോവിഡ് -19 ബാധിക്കുന്നത് കുറവാണ്. 24 വയസ്സിന് താഴെയുള്ളവരുടെ മരണങ്ങൾ ആഗോള മരണസംഖ്യയുടെ 0.5 ശതമാനത്തിൽ താഴെയാണെന്നും സംഘടന വ്യക്തമാക്കി. വാക്സിന്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് മുണ്‍ഗണന നല്‍കേണ്ടതില്ലെന്ന് നേരത്തെ ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.