ഇന്ത്യയിലെ ആദ്യ സംയുക്ത സൈനിക മേധാവി; സര്‍വീസില്‍ 43 വര്‍ഷം പൂര്‍ത്തിയാക്കാന്‍ എട്ട് ദിവസം മാത്രം ബാക്കി; ആരായിരുന്നു ബിപിന്‍ റാവത്ത്?
|ഇന്ത്യയുടെ ആദ്യസംയുക്ത സൈനികമേധാവിയായിരുന്ന ബിപിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽ പെടുന്നത് ഇത് രണ്ടാം തവണയാണ്...
രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഒടുവില്‍ ആ വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടു. തമിഴ്‌നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ വെച്ചുനടന്ന ഹെലികോപ്ടര്‍ അപകടത്തില്‍ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടു.
മൂന്ന് സേനാവിഭാഗങ്ങളുടെയും തലവനായി 2020 മാർച്ചിലാണ് ബിപിൻ റാവത്ത് നിയമിതനാകുന്നത്. വിരമിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ജനറൽ ബിപിൻ റാവത്ത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സ്ഥാനം സ്വീകരിക്കുന്നത്. ഇന്ത്യൻ സായുധസേനയുടെ മേൽനോട്ടം വഹിക്കുകയും സർക്കാരിന്‍റെ സൈനിക ഉപദേശകനായി പ്രവർത്തിക്കുകയുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന ചുമതല.
ഇന്ത്യയുടെ ആദ്യ സൈനിക സംയുക്ത മേധാവിയായായ ബിപിന്‍ റാവത്തിനെക്കുറിച്ച് അറിയേണ്ട പത്ത് കാര്യങ്ങള്‍
- ജനനം 1958 മാർച്ച് 16 ന് ഉത്തരാഖണ്ഡിലെ പൗരിയില്‍
- പഠനം ഡെറാഡൂണിലെ കേംബ്രിയൻ ഹാൾ സ്‌കൂളിലും ഷിംലയിലെ സെന്‍റ് എഡ്വേർഡ് സ്‌കൂളിലുമായി. തുടർന്ന് ഖഡക്വാസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു.
- ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി സ്വോർഡ് ഓഫ് ഓണർ നൽകി ആദരിച്ച വ്യക്തിത്വം.
- ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സംയുക്ത സൈനിക മേധാവി
- പിതാവിന്‍റെ പിന്തുടർന്നാണ് ജനറൽ റാവത്ത് ഇന്ത്യൻ ആർമിയിലെ ഏറ്റവും ഉയർന്ന പദവിയിലേക്ക് എത്തുന്നത്. അദ്ദേഹത്തിന്‍റ പിതാവ് ലഫ്റ്റനന്‍റ് ജനറൽ ലക്ഷ്മൺ സിംഗ് റാവത്ത് 1988-ൽ വൈസ് ചീഫ് ഓഫ് ആർമി ജീവനക്കാരനായാണ് വിരമിച്ചത്.
- മീറ്റിലെ ചൗധരി ചരൻ സിങ്ങ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ്. മിലിറ്റിറി മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസിലെ ഗവേഷണത്തിനാണ് ഡോ്ക്ടറേറ്റ് ലഭിച്ചത്.
- ഇന്ത്യൻ ആർമിയിലെ അസാധാരണസേവനങ്ങൾക്ക് പരം വിശിഷ്ടസേവാ മെഡലും ഉത്തം യുദ്ധ് സേവ മെഡലും അദ്ദേഹത്തെ തേടിയെത്തി.
- നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള നിരവധി അന്താരാഷ്ട്ര ഉഭയകക്ഷി സന്ദർശനങ്ങളുടെ ഭാഗമായിരുന്നു ജനറൽ റാവത്ത്
- നേപ്പാളി ആർമിയിൽ ഓണററി ജനറൽ കൂടിയാണ് ബിപിന്‍ റാവത്ത്.
- സര്‍വീസില്‍ 43 വര്‍ഷം പൂര്‍ത്തിയാക്കാന്‍ എട്ട് ദിവസം കൂടി ബാക്കിയുള്ളപ്പോഴാണ് ബിപിന്‍ റാവത്ത് അപകടത്തില്‍ കൊല്ലപ്പെടുന്നത്.
ഇന്ത്യയുടെ ആദ്യസംയുക്ത സൈനികമേധാവിയായിരുന്ന ബിപിൻ റാവത്ത് അപകടത്തിൽ പെടുന്നത് ഇത് രണ്ടാം തവണയാണ്. 2015 ൽ നാഗാലാന്‍ഡില്‍ നടന്ന ഒറ്റ എൻജിൻ ഹെലികോപ്ടർ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായാണ് റാവത്ത് അന്ന് രക്ഷപ്പെട്ടത്. പറന്ന ഉടനെതന്നെ ഹെലികോപ്ടർ തകർന്ന് വീഴുകയായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
തമിഴ്‌നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ വെച്ചാണ് തകർന്നുവീണ സംയുക്ത സേന മേധാവി ബിപിൻ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെടുന്നത്. ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, മകൾ മധുലിക രാവത്ത്, മകൻ എൽഎസ് ലിഡർ, ബ്രിഗേഡിയർ എൽ.എസ്.ലിദർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, നായിക് ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരടക്കം ഹെലികോപ്ടറിൽ 14 യാത്രികരാണുണ്ടായിരുന്നത്.
ഐ.എ.എഫ് Mi-17V5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഡൽഹിയിൽ നിന്ന് സുലൂരിലേക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. സൈനിക ക്യാമ്പിൽ പങ്കെടുക്കാനായിരുന്നു യാത്ര. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.