രാജസ്ഥാനിലെ ദലിതന്റെ കൊലപാതകത്തിൽ കോൺഗ്രസ് മൗനം ചോദ്യം ചെയ്ത് മായാവതി
|രാജസ്ഥാനിലെ ഹനുമാൻഗഡിൽ ദലിത് വിഭാഗത്തിൽ പെട്ടയാളെ തല്ലിക്കൊന്ന സംഭവത്തിൽ കോൺഗ്രസിന്റെ മൗനം ചോദ്യം ചെയ്ത് ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.എസ്.പി അധ്യക്ഷയുമായ മായാവതി.
" രാജസ്ഥാനിലെ ഹനുമാൻഗഡിൽ ഒരു ദലിതനെ തല്ലിക്കൊന്നു. ഇത് അങ്ങേയറ്റം അപലപനീയവും ഖേദകരവുമായ സംഭവമാണ്. എന്നാൽ എന്ത് കൊണ്ടാണ് കോൺഗ്രസ് ഹൈക്കമാൻഡ് ഈ വിഷയത്തിൽ മൗനം പാലിക്കുന്നത്?" ട്വിറ്ററിൽ ഹിന്ദിയിലെഴുതിയ കുറിപ്പിൽ അവർ ചോദിച്ചു.
2. साथ ही, यूपी के लखीमपुर खीरी जघन्य काण्ड में केन्द्रीय मंत्री के बेटे का नाम सुर्खियों में आना यह भाजपा सरकार की कार्यशैली पर अनेकों सवाल खड़े करता है। ऐसे में बीजेपी अपने मंत्री से खुद ही इस्तीफा ले तभी वहाँ पीड़ित किसानों को कुछ न्याय की उम्मीद हो सकती है। बीएसपी की यह माँग।
— Mayawati (@Mayawati) October 10, 2021
കഴിഞ്ഞ വ്യാഴാഴ്ചയാണ് ആൾകൂട്ടം ദലിതനെ തല്ലിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ശനിയാഴ്ച രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ഛത്തീസ്ഗഢ്, പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ച് കുടുംബത്തിന് 50 ലക്ഷം രൂപ കൈമാറുമോ? ഈ വിഷയത്തിൽ അവർക്ക് മറുപടിയില്ലെങ്കിൽ ദലിതരുടെ പേരിലുള്ള മുതലക്കണ്ണീർ ഒഴുക്കൽ കോൺഗ്രസ് അവസാനിപ്പിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.