'അദ്ദേഹത്തിന്റെ നക്ഷത്രം നോക്കണം'; ജ്യോത്സ്യന്റെ വാഹനാപകട നഷ്ടപരിഹാര ഹരജിയിൽ സുപ്രിംകോടതി
|കോടതിയുടെ പരാമർശം ചിരിയുണർത്തുന്നതാണെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: വാഹനാപകടത്തിൽ നഷ്ടപരിഹാരം തേടി ജ്യോത്സ്യന്റെൻ സമർപ്പിച്ച കേസിൽ ട്രോൾ പരാമർശവുമായി സുപ്രിംകോടതി. അദ്ദേഹത്തിന്റെ നക്ഷത്രം നോക്കണം എന്നാണ് തിങ്കളാഴ്ച ഹരജി പരിഗണിക്കവെ കോടതി പറഞ്ഞതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
'ഒരു ജ്യോത്സ്യന് അപകടമുണ്ടായി എന്നത് ഞങ്ങളെ ആശ്ചര്യപ്പെടുത്തുന്നു. ഞങ്ങൾക്ക് അദ്ദേഹത്തിന്റെ നക്ഷത്രം നോക്കേണ്ടതുണ്ട്'- കോടതി പറഞ്ഞു.
എന്നാൽ ജ്യോത്സ്യന്റെ പേരോ കേസിന്റെ വിശദാംശങ്ങളോ പുറത്തുവന്നിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു. അതേസമയം, കോടതിയുടെ പരാമർശം ചിരിയുണർത്തുന്നതാണെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി. എന്നാൽ അത് നിന്ദ്യമാണെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.
"പരമോന്നത കോടതിക്ക് തൊഴിലിന്റെ അടിസ്ഥാനത്തിൽ ആരെയും പരിഹസിക്കാൻ കഴിയും. വിധിയുടെ ഭാഗമല്ലാത്ത അഭിപ്രായം പറയുന്നതിൽ നിന്ന് അവരെ തടയണം. ജുഡീഷ്യറിയെ നിയന്ത്രിക്കാനുള്ള സമയമായി"- എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചത്.