India
Revanth Reddy

രേവന്ത് റെഡ്ഡി/മല്ലികാര്‍ജുന്‍ ഖാര്‍ഗെ

India

തെലങ്കാന മുഖ്യമന്ത്രി ആരെന്ന് ഇന്ന് തീരുമാനിക്കുമെന്ന് ഖാര്‍ഗെ

Web Desk
|
5 Dec 2023 7:46 AM GMT

തെലങ്കാനയിലെ ഭൂരിഭാഗം എം.എല്‍.എമാരും രേവന്ത റെഡ്ഡി മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായമാണ് എ.ഐ.സി.സി നിരീക്ഷകരെ അറിയിച്ചത്.

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ആരെന്ന് ഇന്ന് തീരുമാനിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ . രേവന്ത റെഡ്ഡി മുഖ്യമന്ത്രിയാകുന്നതില്‍ ഒരു വിഭാഗം നേതാക്കൾ എ.ഐ.സി.സി നിരീക്ഷകരെ എതിർപ്പ് അറിയിച്ചിരുന്നു. ഭട്ടി വിക്രമാർക്കയെ ഉപമുഖ്യമന്ത്രിയാക്കിയേക്കും.

തെലങ്കാനയിലെ ഭൂരിഭാഗം എം.എല്‍.എമാരും രേവന്ത റെഡ്ഡി മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായമാണ് എ.ഐ.സി.സി നിരീക്ഷകരെ അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ നിയമസഭയിലെ കക്ഷി നേതാവ് ഭട്ടി വിക്രമാർക്ക, മുന്‍ പി.സി.സി അധ്യക്ഷന്‍ ഉത്തംകുമാർ തുടങ്ങി ഏതാനും മുതിർന്ന് നേതാക്കള്‍ക്ക് എതിരഭിപ്രായമുണ്ട്. ഇതാണ് തീരുമാനം വൈകാന്‍ കാരണം. നിയമസഭാ കക്ഷി നേതാവിനെ എ.ഐ.സി.സി പ്രസിഡന്‍റ് തീരുമാനിക്കട്ടെ എന്നാണ് ഇന്നലെ ചേർന്ന് എം.എല്‍. എമാരുടെ യോഗം എടുത്ത നിലപാട്. ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ പറഞ്ഞു.

ഭട്ടി വിക്രമാർക്കെയെ ഏക ഉപമുഖ്യമന്ത്രിയാക്കി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. ഡി.കെ ശിവകുമാർ, കെ.മുരളീധരന്‍ തുടങ്ങിയ എ.ഐ.സി.സി നിരീക്ഷകരാണ് ഇന്നലെ ഹൈദരാബാദില്‍ ചേർന്ന എം.എല്‍. എമാരുടെ യോഗത്തില്‍ പങ്കെടുത്തത്. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച എം.എല്‍. എമാരുടെ വ്യക്തിപരമായി അഭിപ്രായം ഈ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. മുഖ്യന്ത്രി സ്ഥാനത്തില്‍ തീരുമാനമായാല്‍ സത്യപ്രതിജ്ഞ വേഗത്തിലുണ്ടാകും. ആദ്യ ഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്യേണ്ട മന്ത്രിമാരെക്കുറിച്ച ചർച്ചയും തെലങ്കാനയില്‍ നടക്കുന്നുണ്ട്.

Similar Posts