India
HD Kumaraswamy, KarnatakaElectionResults2023എച്ച്.ഡി കുമാരസ്വാമി
India

'കിങ് മേക്കർ' വീഴുമോ? എച്ച്.ഡി കുമാരസ്വാമി പിന്നിൽ

Web Desk
|
13 May 2023 4:43 AM GMT

എക്‌സിറ്റ്‌പോൾ പ്രവചനങ്ങൾക്ക് പിന്നാലെ കുമാരസ്വാമി കിങ്‌മേക്കർ റോളിലേക്കെന്ന രീതിയിൽ പ്രചാരണം ശക്തമായിരുന്നു

ബംഗളൂരു: ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി ചന്നപട്ണ മണ്ഡലത്തിൽ പിന്നിൽ. എക്‌സിറ്റ്‌പോൾ പ്രവചനങ്ങൾക്ക് പിന്നാലെ കുമാരസ്വാമി കിങ്‌മേക്കർ റോളിലേക്കെന്ന രീതിയിൽ പ്രചാരണം ശക്തമായിരുന്നു. എന്നാൽ കാര്യങ്ങൾ കുമാരസ്വാമിക്ക് സുഖകരമല്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചനകൾ. ലീഡ് നില മാറിമറിയുന്നുണ്ടെങ്കിലും ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം കുമാരസ്വാമി പിന്നിലാണെന്നാണ്.

ബി.ജെ.പിയാണ് ഇവിടെ മുന്നിട്ട് നിൽക്കുന്നത്. പോസ്റ്റൽ വോട്ടെണ്ണി തുടങ്ങിയപ്പോൾ കുമാരസ്വാമി മുന്നിട്ട് നിന്നെങ്കിലും ഒരു മണിക്കൂറിന് ശേഷം പിന്നാക്കം പോയി. ബി.ജെ.പിയുടെ സി.പി യോഗേശ്വരായാണ് ഇവിടെ മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസിന്റെ ബി.എസ്.പി ജി ചന്ദ്രശേഖരയ്യയും മത്സരരംഗത്തുണ്ട്. അതേസമയം കുമാരസ്വാമി പിന്നിട്ടുനിൽക്കുകയാണെങ്കിലും ഒടുവിലത്തെ ട്രെൻഡുകൾ അനുസരിച്ച് ജെ.ഡി.എസ് 29 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നുണ്ട്. കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ കുമാരസ്വാമിയും മുന്നിട്ട് നിൽക്കുകയാണ്.

നേരത്തെ ലോക്‌സഭാ മണ്ഡലത്തിൽ പരാജയപ്പെട്ട നിഖിലിന്റെ ശക്തമായ തിരിച്ചുവരവാണ് ഇപ്പോൾ കാണുന്നത്. അതേസമയം കർണാടകയിൽ ഫലങ്ങൾ മാറിമറിയുകയാണ്. കോൺഗ്രസിനാണ് മേൽക്കൈ എങ്കിലും ലീഡ് നിലകൾ അടിക്കടിമാറുന്നുണ്ട്. ഒരു നേരത്ത് 130 സീറ്റുകളിൽ ലീഡ് നേടിയ കോൺഗ്രസ് ഇപ്പോൾ 112ലേക്ക് എത്തിയിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ആ നിലക്കുള്ളൊരു ഭൂരിപക്ഷം ലഭിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു. ബി.ജെ.പിക്ക് 79 ഇടങ്ങളിലെ മുന്നേറ്റം നേടാനായുള്ളൂ. കർണാടകയിലെ ചിത്രം ക്ലൈമാക്‌സിലേക്ക് കടക്കുമ്പോൾ എന്തും സംഭവിക്കാമെന്നാണ് ഇപ്പോഴത്തെ ചിത്രം.

പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ കോൺഗ്രസ് ലീഡ് എടുത്തെങ്കിലും ബി.ജെ.പിയും ഒപ്പമെത്തിയിരുന്നു. ഇരുവരും ഒരുമിച്ചാണ് മുന്നേറിയിരുന്നത്. ഒരുഘട്ടത്തിൽ കോൺഗ്രസ് ആദ്യം അർധസെഞ്ച്വറിയും പിന്നാലെ സെഞ്ച്വറിയും പിന്നിട്ടു. ഇലക്ട്രോണിക് മെഷീനിലെ വോട്ടെണ്ണൽ തുടങ്ങിയപ്പോഴും ഇരു പാർട്ടികളുടെയും ലീഡ് നില ഒപ്പത്തിനൊപ്പമായിരുന്നു.

Similar Posts