India
Will PM Modi visit Manipur after RSS chief’s remarks, asks Uddhav Thackeray
India

ആർ.എസ്.എസ് മേധാവിയുടെ വിമർശനം; ഇനിയെങ്കിലും മോദി മണിപ്പൂർ സന്ദർശിക്കുമോയെന്ന് ഉദ്ധവ് താക്കറെ

Web Desk
|
12 Jun 2024 9:37 AM GMT

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം എന്ത് മാറ്റമാണ് ഉണ്ടായതെന്ന് അറിയാൻ താൽപ്പര്യമുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

മുംബൈ: മണിപ്പൂർ കലാപം സംബന്ധിച്ച് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് തന്നെ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിൽ ഇനിയെങ്കിലും പ്രധാനമന്ത്രി അവിടെ സന്ദർശിക്കാൻ തയ്യാറാവുമോന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം എന്ത് മാറ്റമാണ് ഉണ്ടായതെന്ന് അറിയാൻ താൽപ്പര്യമുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മനുഷ്യ ജീവനുകൾ നഷ്ടമായിക്കൊണ്ടിരിക്കുന്നു. ജമ്മു കശ്മീരിലെ തീവ്രവാദി ആക്രമണങ്ങൾക്ക് ആരാണ് ഉത്തരവാദിയെന്ന് ഉദ്ധവ് ചോദിച്ചു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചാണ് താൻ ആലോചിക്കുന്നതെന്നും എൻ.ഡി.എ സർക്കാരിന്റെ ഭാവിയെക്കുറിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിലും മഹാവികാസ് അഘാഡി സഖ്യം തുടരുമെന്നും ഉദ്ധവ് പറഞ്ഞു. ശിവസേന (ഉദ്ധവ് വിഭാഗം), കോൺഗ്രസ്, എൻ.സി.പി (ശരദ് പവാർ) പാർട്ടികളാണ് മഹാവികാസ് അഘാഡി സഖ്യത്തിലുള്ളത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണരംഗത്ത് മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കപ്പെട്ടുവെന്നും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന രീതിയിൽ പ്രചാരണം നടന്നുവെന്നും ആർ.എസ്.എസ് തലവൻ കുറ്റപ്പെടുത്തിയിരുന്നു. മണിപ്പൂർ ഒരു വർഷത്തിലേറെയായി സമാധാനത്തിനായി കാത്തിരിക്കുകയാണ്. ഈ വിഷയത്തിൽ കൂടുതൽ പ്രധാന്യം നൽകണം. തെരഞ്ഞെടുപ്പിലെ വാചോടാപങ്ങൾ മറികടന്ന് രാജ്യം നേരിടുന്ന യഥാർഥ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. 10 വർഷം മുമ്പ് മണിപ്പൂരിൽ സമാധാനമുണ്ടായിരുന്നു. പെട്ടെന്നാണ് സാഹചര്യം മാറിയതെന്നും മോഹൻ ഭാഗവത് പറഞ്ഞിരുന്നു.

Similar Posts