India
അതിർത്തിയിലെ ചൈനീസ് പ്രകോപനം; രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം
India

അതിർത്തിയിലെ ചൈനീസ് പ്രകോപനം; രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം

Web Desk
|
14 Dec 2022 7:31 AM GMT

വിഷയം സഭ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു

ഡല്‍ഹി: അരുണാചൽ അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിൽ രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം. വിഷയം സഭ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഡെപ്യൂട്ടി ചെയർമാൻ ആവശ്യം നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.

തവാങ്ങിലെ ചൈനീസ് കടന്ന് കയറ്റത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സഭയെ മുഴുവൻ കാര്യങ്ങളും അറിയിച്ചില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. അതിർത്തിയിലെ യഥാർത്ഥ സ്ഥിതി സഭയോടും ജനങ്ങളോടും പറയണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ. ചൈന പല നിർമ്മാണ പ്രവർത്തനങ്ങളും അതിർത്തിയിൽ നടത്തിയതായാണ് അറിയാൻ കഴിയുന്നത്. അതിനാൽ യാഥാർഥ്യം സർക്കാർ പുറത്തുവിടണം എന്നും ഖാർഗെ പറഞ്ഞു.

ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായൺ സിംഗ് വിഷയം പരിഗണിക്കാൻ കഴിയില്ല എന്ന് സഭയെ അറിയിച്ചു. സഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങൾ പിന്നീട് സഭ ബഹിഷ്കരിച്ചു. ചൈനീസ് കടന്നുകയറ്റം അടക്കമുള്ള വിഷയങ്ങളിൽ ഏത് തരത്തിൽ പ്രതിഷേധം മുന്നോട്ട് കോണ്ടുപോകണം എന്ന് ചർച്ച ചെയ്യാൻ പ്രതിപക്ഷ എം.പിമാർ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

Similar Posts