India
ലോകത്തിന് മുന്നിൽ ഇന്ത്യയുടെ സ്ഥാനം ഉയരുകയാണെന്ന് മോദി; പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിന് തുടക്കം
India

ലോകത്തിന് മുന്നിൽ ഇന്ത്യയുടെ സ്ഥാനം ഉയരുകയാണെന്ന് മോദി; പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിന് തുടക്കം

Web Desk
|
7 Dec 2022 7:26 AM GMT

വിലക്കയറ്റം, തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷ എം.പിമാർ അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും പരിഗണിച്ചില്ല

ഡല്‍ഹി: പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിന് തുടക്കമായി. രാജ്യസഭാ അധ്യക്ഷനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘർ സ്ഥാനമേറ്റു. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ സ്ഥാനം ഉയരുകയാണെന്ന് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിലക്കയറ്റം, തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷ എം.പിമാർ അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും പരിഗണിച്ചില്ല.

അന്തരിച്ച അംഗം മുലായം സിംഗ് യാദവ് അടക്കമുള്ളവർക്ക് ലോക്സഭ ആദരാഞ്ജലി അർപ്പിച്ചു. എല്ലാ വിഷയവും ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യസഭാ അധ്യക്ഷനായി സ്ഥാനമേറ്റ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡിന് നേതാക്കാൾ ആശംസകൾ നേർന്നു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് എ.എം ആരിഫ് എം.പി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

വിലക്കയറ്റം, തൊഴിലില്ലായ്മ, എയിംസ് സെർവർ ഹാക്കിംഗ്, ന്യൂനപക്ഷ സമുദായങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഉൾപ്പെടെ സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം. പിമാർ അടിയന്തര പ്രമേയത്തിന് അനുമതി തേടി. അടിയന്തര പ്രമേയങ്ങൾക്ക് സ്പീക്കർ അനുമതി നിഷേധിച്ചത് ലോക്സഭയിൽ വാക്ക് തർക്കത്തിന് ഇടയാക്കി. ഗവർണറുടെ ഭരണ പരിധി വെട്ടിക്കുറയ്ക്കുന്ന വി.ശിവദാസൻ എം.പിയുടെ സ്വകാര്യ ബില്ല് വെള്ളിയാഴ്ച പരിഗണിച്ചേക്കും. സർക്കാരിനെതിരായ പ്രതിഷേധം ചർച്ച ചെയ്യാൻ മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിൽ പ്രതിപക്ഷ പാർട്ടി നേതാക്കാൾ യോഗം ചേർന്നു.

Similar Posts