India
ഓടുന്ന കാറില്‍ യുവതിയെയും മകളെയും കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ക്കായി തിരച്ചില്‍
India

ഓടുന്ന കാറില്‍ യുവതിയെയും മകളെയും കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ക്കായി തിരച്ചില്‍

Web Desk
|
27 Jun 2022 2:31 AM GMT

കാറിൽ ലിഫ്റ്റ് നൽകിയ ശേഷമായിരുന്നു ആക്രമണം

റൂര്‍ഖി: ഓടുന്ന കാറില്‍ യുവതിയെയും ആറു വയസ്സുകാരിയായ മകളെയും കൂട്ടബലാത്സംഗം ചെയ്തു. കാറിൽ ലിഫ്റ്റ് നൽകിയ ശേഷമായിരുന്നു ആക്രമണം. ഹരിദ്വാറിലെ റൂർക്കിയിലാണ് സംഭവം.

പിരാൻ കാളിയാറിൽ നിന്ന് തന്‍റെ ആറു വയസ്സുള്ള മകളോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു യുവതി. സോനു എന്നയാൾ ലിഫ്റ്റ് വാഗ്ദാനം ചെയ്തുവെന്ന് യുവതി പറഞ്ഞു. ഇയാളുടെ ചില സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു. സോനുവും സുഹൃത്തുക്കളും യുവതിയെയും മകളെയും ഓടുന്ന കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു. തുടര്‍ന്ന് കനാലിനു സമീപം തള്ളുകയുമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നതെന്ന് പൊലീസ് സൂപ്രണ്ട് (റൂറൽ) പ്രമേന്ദ്ര ഡോവൽ വിശദീകരിച്ചു.

പരിക്കുകളോടെ യുവതി എങ്ങനെയോ അർദ്ധരാത്രി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കാര്‍ ഓടിച്ചയാള്‍ സോനു എന്നാണ് പേരുപറഞ്ഞതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

അമ്മയെയും മകളെയും റൂർക്കി സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബലാത്സംഗം നടന്നുവെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Summary- A woman and her six year old daughter were allegedly gangraped in a moving car in Haridwar's Roorkee by a man and his friends after giving her a lift in his car, police said

Related Tags :
Similar Posts