India
വിദ്യാഭ്യാസം നേടി എന്നതുകൊണ്ടു മാത്രം ഒരു സ്ത്രീയെ ജോലി ചെയ്യാൻ നിർബന്ധിക്കാനാവില്ല: ബോംബെ ഹൈക്കോടതി
India

വിദ്യാഭ്യാസം നേടി എന്നതുകൊണ്ടു മാത്രം ഒരു സ്ത്രീയെ ജോലി ചെയ്യാൻ നിർബന്ധിക്കാനാവില്ല: ബോംബെ ഹൈക്കോടതി

Web Desk
|
11 Jun 2022 4:40 PM GMT

മുംബൈ: വിദ്യാഭ്യാസം നേടി എന്നതുകൊണ്ടു മാത്രം ഒരു സ്ത്രീയെ ജോലി ചെയ്യാൻ നിർബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടുണ്ടെങ്കിൽ പോലും ജോലി ചെയ്യണോ വീട്ടിൽ ഇരിക്കണോ എന്നതിൽ സ്ത്രീ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്ന് ജസ്റ്റിസ് ഭാരതി ദാൻഗ്രെ നിരീക്ഷിച്ചു.

വേർപിരിഞ്ഞ ഭാര്യയ്ക്കു ചെലവിനു നൽകാനുള്ള കുടുംബ കോടതി വിധിക്കെതിരെ ഭർത്താവ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ. കുടുംബത്തെ സ്ത്രീകൾ സാമ്പത്തികമായി പിന്തുണയ്ക്കുക എന്നതിനെ സമൂഹം ഇപ്പോഴും പൂർണമായി സ്വീകരിച്ചിട്ടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ജോലി ചെയ്യണോ എന്നത് സ്ത്രീക്കു തീരുമാനിക്കാവുന്ന കാര്യമാണ്.

അവളെ ജോലിചെയ്യാൻ നിർബന്ധിക്കാനാവില്ല. ബിരുദം നേടി എന്നതുകൊണ്ടു മാത്രം വീട്ടിലിരിക്കരുത് എന്നു പറയാനാവില്ല- കോടതി പറഞ്ഞു.''ഞാൻ ഇപ്പോൾ കോടതിയിലെ ജഡ്ജിയാണ്. നാളെ ഒരുപക്ഷേ വീട്ടിൽ ഇരിക്കും. ജഡ്ജിയാരിക്കാൻ യോഗ്യയായ ഒരാൾ വീട്ടിൽ ഇരിക്കാൻ പാടില്ല എന്ന് അപ്പോൾ പറയുമോ? ''- കോടതി ചോദിച്ചു.

വേർപിരിഞ്ഞ ഭാര്യ ബിരുദധാരിയാണെന്നും ജോലി ചെയ്തു ജീവിക്കാനുള്ള യോഗ്യതയുണ്ടെന്നും ഭർത്താവ് കോടതിയിൽ വാദിച്ചു. ചെലവിനു നൽകാനുള്ള കുടുംബ കോടതി വിധി പുനപ്പരിശോധിക്കണം എന്നായിരുന്നു ഭർത്താവിന്റെ ആവശ്യം.

Similar Posts