റെയില്‍വെ ട്രാക്കില്‍ യുവതിയുടെ ഡാന്‍സ് ; വീഡിയോ പകര്‍ത്തി മകള്‍,രണ്ടു പേരും അറസ്റ്റില്‍
|'അബ് തേരേ ബിൻ ഹം ഭീ ജീ ലെംഗേ' എന്ന ഗാനം ആലപിച്ച് പാളത്തിലൂടെ യുവതി നടന്നുനീങ്ങുന്നതാണ് വീഡിയോയിലുള്ളത്
ആഗ്ര: റീല്‍സില്‍ ആളെക്കൂട്ടാന്‍ എന്തു സാഹസികത ചെയ്യാനും മടിക്കാത്തവരുണ്ട്..തങ്ങളുടെ വീഡിയോക്ക് പരമാവധി കാഴ്ചക്കാരുണ്ടാവുകയാണ് ഇവരുടെ ലക്ഷ്യം. ഇത്തരത്തില്‍ റെയില്‍വെ ട്രാക്കില്‍ വച്ച് റീല്‍സ് എടുത്ത ഒരു അമ്മക്കും മകള്‍ക്കും കിട്ടിയത് എട്ടിന്റെ പണിയാണ്. വീഡിയോ വൈറലായതിനു പിന്നാലെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.
ആഗ്ര ഫോര്‍ട്ട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. 'അബ് തേരേ ബിൻ ഹം ഭീ ജീ ലെംഗേ' എന്ന ഗാനം ആലപിച്ച് പാളത്തിലൂടെ യുവതി നടന്നുനീങ്ങുന്നതാണ് വീഡിയോയിലുള്ളത്. ട്രാക്കിലൂടെ പതിയെ നടന്ന് മുട്ടുകുത്തുന്നതും വീഡിയോയില്‍ കാണാം. യുട്യൂബര്‍ മീന സിംഗ് എന്ന യുവതിയുടെതാണ് വീഡിയോ. യുട്യൂബില്‍ 47,000ത്തിലധികം സബ്സ്ക്രൈബേഴ്സ് ഇവര്‍ക്കുണ്ട്. ട്രാക്കിൽ നിന്നുള്ള വീഡിയോയ്ക്കൊപ്പം, റെയിൽവേ പരിസരത്ത് നിന്നുള്ള കുറച്ച് വീഡിയോകളും മീനയുടെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.
റെയില്‍വെ പ്ലാറ്റ്ഫോമില്‍ നിന്ന് നൃത്തം ചെയ്യുന്ന മറ്റൊരു വീഡിയോയും ഇതിലുണ്ട്. മീ ഭോജ്പുരി ഗാനത്തിനൊപ്പം നൃത്തം ചെയ്യുമ്പോള്‍ ട്രെയിന്‍ അവിടേക്ക് വരുന്നതും കാണാം. മീനയെയും റീല്‍സ് ചിത്രീകരിച്ച മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇനി ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്ന് പിന്നീട് ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
റെയിൽവേ പരിസരത്ത് ഷൂട്ടിംഗ് നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുൻകൂർ അനുമതി ആവശ്യമാണ്. തീവണ്ടിയുടെ മുകള്ഭാഗം, റെയിൽവേ ട്രാക്കുകൾ തുടങ്ങിയ ജീവന് ഭീഷണിയുള്ള സ്ഥലങ്ങളിൽ ചിത്രീകരണം കർശനമായി നിരോധിച്ചിട്ടുണ്ട്.
आगरा में रेलवे ट्रेक पर प्लेटफार्म पर मां बेटी ठुमके लगा रही थी । माँ बेटी ने बीच रेलवे ट्रेक पर बनाई थी रील,
— Madan Mohan Soni (@madanjournalist) July 23, 2023
आरपीएफ ने मां बेटी को पकड़ा और हवालात की कार्यवाही जारी है@RPF_INDIA @spgrpagra @DeepikaBhardwaj @Uppolice pic.twitter.com/jsi6b6fqoy