India
പിന്നാലെ നടന്ന് കമന്‍റടി, അശ്ലീല സന്ദേശങ്ങൾ; അഭിഭാഷകനെതിരെ പരാതിയുമായി വനിതാ ജഡ്ജി
India

പിന്നാലെ നടന്ന് കമന്‍റടി, അശ്ലീല സന്ദേശങ്ങൾ; അഭിഭാഷകനെതിരെ പരാതിയുമായി വനിതാ ജഡ്ജി

Web Desk
|
21 Aug 2022 8:42 AM GMT

കോടതിമുറിയിലെ ചുമരിലെ ദ്വാരം വഴി ഇയാൾ ഒളിഞ്ഞുനോക്കുന്നതും പതിവാണ്.

ലഖ്‌നൗ: അഭിഭാഷകന്റെ ശല്യം സഹിക്കവയ്യാതെ പൊലീസിൽ പരാതി നൽകി വനിതാ ജഡ്ജി. പിന്നാലെ നടന്ന് കമന്‍റടിക്കുന്നതായും അശ്ലീല മെസേജുകൾ അയക്കുന്നതായുമാണ് ഉത്തർപ്രദേശിലെ ഹമീർപൂർ കോടതിയിലെ ജഡ്ജിയുടെ പരാതി. മുഹമ്മദ് ഹാറൂൺ എന്ന അഭിഭാഷകനെതിരെയാണ് പരാതി. വൈകുന്നേരം നടക്കാനിറങ്ങുമ്പോൾ ഇയാൾ പതിവായി തന്നെ പിന്തുടരാറുണ്ടെന്നും ജഡ്ജി പറയുന്നു. ഇത് കൂടാതെ കോടതിമുറിയിലെ ചുമരിലെ ദ്വാരം വഴി ഇയാൾ ഒളിഞ്ഞുനോക്കുന്നതും പതിവാണ്.

അഭിഭാഷകൻ അയച്ച അശ്ലീല സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടുകളടക്കം ജഡ്ജി പൊലീസിന് നൽകിയിട്ടുണ്ട്. ജഡ്ജിയുടെ പരാതിയില്‍ അഭിഭാഷകനെതിരേ കേസെടുത്തതായി അസി. പോലീസ് സൂപ്രണ്ട് അനൂപ് കുമാര്‍ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Posts