India
Make up

പ്രതീകാത്മക ചിത്രം

India

അനുവാദമില്ലാതെ ഭര്‍തൃമാതാവ് തന്‍റെ മേക്കപ്പ് ബോക്സ് ഉപയോഗിച്ചു; വിവാഹമോചനത്തിന് കേസ് കൊടുത്ത് യുവതി

Web Desk
|
30 Jan 2024 4:37 AM GMT

ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിയായ യുവതിയാണ് കേസ് കൊടുത്തത്

ആഗ്ര: അനുവാദം ചോദിക്കാതെ ഭര്‍തൃമാതാവ് തന്‍റെ മേക്കപ്പ് ബോക്സ് ഉപയോഗിച്ചതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെതിരെ വിവാഹമോചനത്തിന് കേസ് കൊടുത്തു. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിയായ യുവതിയാണ് കേസ് കൊടുത്തത്.

തൻ്റെ അനുവാദമില്ലാതെ മേക്കപ്പ് ബോക്സ് ഉപയോഗിച്ചതിൻ്റെ പേരിൽ അമ്മായിയമ്മയുമായി തർക്കമുണ്ടായതിനെ തുടർന്ന് ഭർത്താവ് തന്നെയും സഹോദരിയെയും വീട്ടിൽ നിന്ന് പുറത്താക്കിയെന്നും യുവതി പരാതിയില്‍ പറയുന്നു. മൽപുര സ്വദേശികളായ യുവതിയും സഹോദരിയും എട്ടുമാസം മുന്‍പാണ് വിവാഹിതരായത്. ഒരു കുടുംബത്തില്‍ നിന്നുള്ള ചേട്ടനെയും അനുജനെയുമാണ് ഇരുവരും വിവാഹം കഴിച്ചത്. തൻ്റെ അനുവാദമില്ലാതെ അമ്മായിയമ്മ മേക്കപ്പ് ബോക്സ് ഉപയോഗിക്കുന്നുണ്ടെന്ന് യുവതി കണ്ടെത്തുന്നത് വരെ എല്ലാം നല്ല രീതിയില്‍ പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. ഭര്‍തൃമാതാവ് തന്‍റെ മേക്കപ്പ് ഉപയോഗിച്ചതുകൊണ്ട് താന്‍ എന്തെങ്കിലും ചടങ്ങിന് പോകുമ്പോള്‍ മേക്കപ്പിടാറില്ലെന്നും യുവതി പറയുന്നു.

ഭര്‍തൃമാതാവ് വീട്ടിനുള്ളില്‍ പോലും മേക്കപ്പിട്ടാണ് നടക്കുന്നതെന്നും യുവതി ആഗ്ര പൊലീസിൻ്റെ 'പരിവാർ പരമർശ് കേന്ദ്ര' (ഫാമിലി കൗൺസിലിംഗ് സെൻ്റർ) യോട് പറഞ്ഞു.തുടർന്ന് യുവതി മാൽപുര പൊലീസ് സ്റ്റേഷനെ സമീപിച്ചു.വീട്ടില്‍ ഇരിക്കുമ്പോള്‍ മേക്കപ്പ് ഉപയോഗിക്കുന്നത് വിലക്കിയതിനെ തുടർന്ന് അമ്മായിയമ്മയുമായി വാക്ക് തർക്കമുണ്ടായതായി അവർ കൂട്ടിച്ചേര്‍ത്തു. അമ്മായിയമ്മ സംഭവം മകനോട് പറയുകയും ഭർത്താവും തന്നെ പീഡിപ്പിക്കാൻ തുടങ്ങിയെന്നും യുവതി പറയുന്നു.സ്ഥിതിഗതികൾ വഷളാകുകയും യുവതിയെയും സഹോദരിയെയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു.രണ്ട് മാസമായി സഹോദരിമാർ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്.

ഞായറാഴ്ച യുവതിയെയും അമ്മായിയമ്മയെയും പരിവാർ പരമർശ് കേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തി കൗൺസിലിംഗ് നൽകിയതായി കൗൺസിലർ അമിത് ഗൗർ പറഞ്ഞു.വിവാഹമോചനത്തില്‍ യുവതി ഉറച്ചുനില്‍ക്കുകയാണെന്ന് ഗൗര്‍ കൂട്ടിച്ചേര്‍ത്തു. അമ്മ പറയുന്നത് മാത്രം കേൾക്കുന്നതിനാൽ ഭർത്താവ് തന്നെ ഗാർഹിക പീഡനത്തിന് വിധേയമാക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. കൂടുതൽ കൗൺസിലിംഗിനായി യുവതിയെയും ഭർത്താവിനെയും വീണ്ടും വിളിക്കുമെന്ന് ഗൗർ വ്യക്തമാക്കി.

Related Tags :
Similar Posts