India
Woman set on fire by son in UP village over sale of goats
India

ആടിനെ വിൽക്കുന്നതിനെച്ചൊല്ലി തർക്കം; യു.പിയിൽ മകൻ അമ്മയെ തീകൊളുത്തി കൊന്നു

Web Desk
|
18 Aug 2024 6:21 AM GMT

കൊലപാതകവുമായി ബന്ധപ്പെട്ട് മകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ലഖ്നൗ: ആടിനെ വിൽക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അമ്മയെ മർദിച്ച ശേഷം തീകൊളുത്തി കൊന്ന് മകൻ. സോനഭദ്രയിലെ ബച്ര ​ഗ്രാമത്തിൽ കഴിഞ്ഞദിവസമാണ് സംഭവം. 50കാരിയായ കമലേഷ് ദേവിയെയാണ് മകൻ കിഷുൻ ബിഹാരി യാദവ് കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച രാത്രി കമലേഷ് ദേവിയുടെ തലയിൽ മകൻ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അടിച്ചതായും തുടർന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നും അഡീഷണൽ എസ്.പി ത്രിഭുവൻ നാഥ് ത്രിപാഠി പറഞ്ഞു.

നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി തീയണച്ചെങ്കിലും സ്ത്രീ മരിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ മകനും മരുമകൾക്കുമൊപ്പമാണ് കമലേഷ് ദേവി താമസിച്ചിരുന്നത്.

Similar Posts