India
Womens Reservation Bill,  OBC Sub-Reservation, Rahul Gandhi, latest malayalam news, വനിതാ സംവരണ ബിൽ, ഒബിസി സബ് സംവരണം, രാഹുൽ ഗാന്ധി, ഏറ്റവും പുതിയ മലയാളം വാർത്തകൾ
India

'ഒ.ബി.സി ഉപസംവരണം ഇല്ലാതെ വനിതാ സംവരണ ബിൽ അപൂർണം'; രാഹുൽ ഗാന്ധി

Web Desk
|
20 Sep 2023 1:41 PM GMT

എട്ട്, ഒൻപത് വർഷങ്ങൾ വനിതാ സംവരണം നീട്ടി കൊണ്ട് പോകരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു

ഡൽഹി: വനിതാ സംവരണ ബില്ലിൽ പ്രതികരിച്ച് വയനാട് എം.പി. രാഹുൽ ഗാന്ധി. ഒ.ബി.സി ഉപ സംവരണം വേണമെന്നും എട്ട്,ഒൻപത് വർഷങ്ങൾ വനിതാ സംവരണം നീട്ടിക്കൊണ്ട് പോകരുതെന്നും രാഹുൽ. വൈകി നടപ്പാക്കാൻ വേണ്ടിയാണ് ബില്ല് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം ഒ.ബി.സി ഉപസംവരണം ഇല്ലാതെ ബില്ല് അപൂർണമാണെന്നും പറഞ്ഞു.

കേന്ദ്ര സർക്കാരിലെ 90 സെക്രട്ടറിമാരിൽ ഒ.ബി.സി വിഭാഗത്തിൽ നിന്നും മൂന്ന് പേർ മാത്രമാണുള്ളതെന്നും കേന്ദ്ര സെക്രട്ടറി പദവിയിൽ ഒബിസി വിഭാഗം തീരെ ഇല്ലാതായി വരുന്നത് നാണക്കേടാണെന്നും പറഞ്ഞു. ഒ.ബി.സി വിഭാഗത്തിനു അധികാരം കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്ത്രീകളെ ശാക്തീകരിക്കാനുള്ള ഏറ്റവും വലിയ ചുവടുവെപ്പായിരുന്നു പഞ്ചായത്തി രാജ് സംവിധാനമെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു. പാർലമെന്റ് പുതിയ മന്ദിരത്തിലെ രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന്റെ അഭാവത്തേയും രാഹുൽ വിമർശിച്ചു. നല്ല മയിലും ബെഞ്ചുകളുമുള്ള പാർലമെന്റിൽ രാഷ്ട്രപതി മാത്രമില്ല. അവർ ആദിവാസി സമൂഹത്തെയാണ് പ്രതിനിധീകരിക്കുന്നത്. അവരുടെ സാമീപ്യം പാർലമെന്റിന് കൂടുതൽ കരുത്ത് പകരുമെന്ന് അദ്ദേഹം പറഞ്ഞു.

Similar Posts