India
ഇന്ത്യയിൽ താലിബാൻ ചിന്താഗതി ഒരിക്കലും  അനുവദിക്കില്ല: ഉദയ്പൂർ കൊലപാതകത്തെ അപലപിച്ച് അജ്മീർ ദർഗ മേധാവി
India

ഇന്ത്യയിൽ താലിബാൻ ചിന്താഗതി ഒരിക്കലും അനുവദിക്കില്ല: ഉദയ്പൂർ കൊലപാതകത്തെ അപലപിച്ച് അജ്മീർ ദർഗ മേധാവി

Web Desk
|
29 Jun 2022 6:59 AM GMT

'പ്രതികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാരിനോട് അഭ്യർഥിക്കുന്നു'

ജയ്പൂർ: ഉദയ്പൂരിൽ തയ്യൽക്കാരന്റെ കൊലപാതകത്തെ അപലപിച്ച് അജ്മീർ ദർഗ മേധാവി സൈനുൽ ആബിദീൻ അലി ഖാൻ. രാജ്യത്ത് താലിബാൻ ചിന്താഗതി ഉണ്ടാകാൻ ഇന്ത്യയിലെ ഒരിക്കലും അനുവദിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഒരു മതവും മനുഷ്യരാശിക്കെതിരായ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രത്യേകിച്ച് ഇസ്‍ലാം മതത്തിൽ. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സമാധാനത്തിന്റെ ഉറവിടങ്ങളായി പ്രവർത്തിക്കാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

'ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ട ഭയാനകമായ വീഡിയോയിൽ പാവപ്പെട്ട മനുഷ്യനെ ചിലർ ക്രൂരമായി കൊലപ്പെടുത്തിരിക്കുകയാണ്. ഇസ്ലാമിക ലോകത്ത് ശിക്ഷാർഹമായി കാണുന്ന പാപമാണിത്. പ്രതികൾ അക്രമത്തിന്റെ പാതയിലൂടെ മാത്രം പരിഹാരം കണ്ടെത്തുന്ന ചില തീവ്രവാദ ഗ്രൂപ്പുകളുടെ ഭാഗമാണ്. ഈ പ്രവൃത്തിയെ ശക്തമായി നിരുത്സാഹപ്പെടുത്തുകയും അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ സർക്കാരിനോട് അഭ്യർഥിക്കുകയും ചെയ്യുന്നെന്നും സൈനുൽ ആബിദീൻ അലി ഖാൻ പറഞ്ഞു.

ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദ് ജനറൽ സെക്രട്ടറി മൗലാന ഹക്കിമുദ്ദീൻ ഖാസ്മിയും കൊലപാതകത്തെ അപലപിച്ചു. 'ഈ സംഭവം ആര് നടത്തിയാലും ഒരു തരത്തിലും ന്യായീകരിക്കാനാവില്ല, ഇത് രാജ്യത്തെ നിയമത്തിനും നമ്മുടെ മതത്തിനും എതിരാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നമ്മുടെ രാജ്യത്ത് നിയമവാഴ്ചയുണ്ടെന്നും നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉദയ്പൂരിൽ നുപൂർ ശർമയെ അനുകൂലിച്ച തയ്യൽക്കാരനായ കനയ്യ ലാലിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ റിയാസ് അക്തരി, ഘൗസ് മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട് . കേസ് എൻ.ഐ.എ അന്വേഷിക്കും.എ.ഡി.ജി.പി അശോക് കുമാർ റാത്തോടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Similar Posts