India
55 വയസ് കഴിഞ്ഞ പൊലീസുകാർക്ക് മഹാരാഷ്ട്രയിൽ വർക്ക് ഫ്രം ഹോം
India

55 വയസ് കഴിഞ്ഞ പൊലീസുകാർക്ക് മഹാരാഷ്ട്രയിൽ വർക്ക് ഫ്രം ഹോം

Web Desk
|
6 Jan 2022 9:50 AM GMT

ഒമിക്രോൺ വകഭേദമടക്കം കോവിഡ് തീവ്രമായതോടെയാണ് മുതിർന്ന പൊലീസുകാർക്ക് വീട്ടിൽ വെച്ച് ജോലി ചെയ്യാനുള്ള അവസരം നൽകിയത്

മഹാരാഷ്ട്രയിൽ 55 വയസ് കഴിഞ്ഞ പൊലീസുകാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് ആഭ്യന്തരമന്ത്രി ദിലീപ് വൽസേ പാട്ടീൽ. ഒമിക്രോൺ വകഭേദമടക്കം കോവിഡ് തീവ്രമായതോടെയാണ് മുതിർന്ന പൊലീസുകാർക്ക് വീട്ടിൽ വെച്ച് ജോലി ചെയ്യാനുള്ള അവസരം നൽകിയത്.

55 വയസ്സിന് മുകളിലുള്ള പൊലീസുകാരെ ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ തീവ്രമായ ഇടങ്ങളിൽ ജോലിക്ക് നിയോഗിക്കരുതെന്ന് ഡിജിപി നേരത്തെ സർക്കുലർ വഴി സൂപ്രണ്ടുമാരെയും കമ്മീഷണർമാരെയും അറിയിച്ചിരുന്നു. കൂടുതൽ ജനങ്ങളുമായി ഇടപഴകേണ്ടി വരാത്ത ജോലികളിൽ ഇവരെ നിയോഗിക്കണമെന്നും സർക്കുലറിൽ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് വർക്ക് ഫ്രം ഹോം നൽകാനുള്ള തീരുമാനം വന്നത്.

Home Minister Dilip Valse Patil has said that work from home will be provided to policemen over the age of 55 in Maharashtra.

Similar Posts