India
Federation president, Brij Bhushan Sharma,   sexual allegations ,
India

'പൊലീസില്‍ പരാതി നല്‍കും'; കായിക മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയില്‍ സംതൃപ്തിയില്ലെന്ന് ഗുസ്തി താരങ്ങള്‍

Web Desk
|
19 Jan 2023 11:23 AM GMT

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു ആരോപണം

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൻ സിങ്ങിന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തുന്ന താരങ്ങളുമായി കായിക മന്ത്രി നടത്തിയ ചർച്ച അവസാനിച്ചു. ബജ്രംഗ് പൂനിയയും താരങ്ങളും ചർച്ചയിൽ പങ്കെടുത്തു. എന്നാൽ ചർച്ചയിൽ തങ്ങൾക്ക് തൃപ്തിയില്ലെന്ന് സമരക്കാർ പറഞ്ഞു. ബ്രിജ് ഭൂഷൻ ശരൻ സിങ്ങിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് ചർച്ചക്ക് ശേഷം മടങ്ങിയെത്തിയ താരങ്ങൾ പറഞ്ഞു. സംഭത്തിൽ അന്വേഷണം പ്രഖ്യാപിക്കണം. ബ്രിജ് ഭൂഷൻ രാജി വെക്കണം. സമരം തുടരുമെന്നും ഗുസ്തി താരങ്ങൾ കൂട്ടിച്ചേർത്തു.

റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള താരങ്ങൾ ജന്തർമന്ദറിൽ പ്രതിഷേധിച്ചിരുന്നു. ഫെഡറേഷൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നും, ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നുമായിരുന്നു ആരോപണം. ഫെഡറേഷന്റെ ഭാഗത്ത് നിന്നും അപായപ്പെടുത്തുമെന്ന് വരെ ഭീഷണി ഉണ്ടായെന്നും ഫോഗട്ട് പറഞ്ഞു.

ബി.ജെ.പി എം.പി കൂടിയായ ബ്രിജ് ഭൂഷണിനടക്കം എതിരെയാണ് ലൈംഗികമായി ചൂഷണ ആരോപണം ഉയരുന്നത്. ഇരുപതിലധികം പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും കായിക താരങ്ങൾ ആരോപിച്ചിരുന്നു. കായിക താരങ്ങളുടെ സ്വകാര്യ ജീവിതത്തിൽ വരെ ഫെഡറേഷൻ ഇടപെടുന്നുണ്ടെന്നും താരങ്ങൾ പറയുന്നു. കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള യാതൊരു പ്രവർത്തനവും ഫെഡറേഷൻറെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും പ്രസിഡൻറടക്കമുള്ളവർ വിദേശ യാത്രകൾ നടത്തുമ്പോൾ താരങ്ങൾ വില കുറഞ്ഞ കമ്പാർട്ട്‌മെൻറിലാണ് യാത്ര ചെയ്യുന്നതെന്നും താരങ്ങൾ പറഞ്ഞു. മുപ്പതോളം വരുന്ന കായിക താരങ്ങളാണ് ജന്തർമന്ദറിൽ വിനേഷ് ഫോഗട്ടിന്റെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നത്്.

Similar Posts