India
മഥുരയില്‍ മാംസ, മദ്യ വ്യാപാരത്തിന് വിലക്ക്; പകരം പാൽക്കച്ചവടത്തിനിറങ്ങണമെന്ന് യോഗി
India

മഥുരയില്‍ മാംസ, മദ്യ വ്യാപാരത്തിന് വിലക്ക്; പകരം പാൽക്കച്ചവടത്തിനിറങ്ങണമെന്ന് യോഗി

Web Desk
|
31 Aug 2021 3:38 AM GMT

ലക്​നോവിൽ കൃഷ്​ണോത്സവത്തിനിടയിലാണ് പ്രഖ്യാപനം.

ഉത്തർപ്രദേശിലെ മഥുരയിൽ മദ്യത്തി​നും ഇറച്ചിക്കും സമ്പൂർണ നിരോധനം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ ജോലിയിൽ ഏർപ്പെട്ടിരുന്നവർ പാൽക്കച്ചവടത്തിനിറങ്ങി മഥുരയുടെ പാരമ്പര്യം വീണ്ടെടുക്കണമെന്നും ആദിത്യനാഥ് ആഹ്വാനം ചെയ്തു.

ലക്​നോവിൽ കൃഷ്​ണോത്സവത്തിനിടയിലാണ് പ്രഖ്യാപനം. കൃഷ്​ണനെ ഉപാസിച്ചാൽ കോവിഡ്​ വ്യാപനം കുറയുമെന്ന്​ അവകാശപ്പെട്ട യോഗി വൈറസ്​ ഇല്ലാതാക്കാൻ പ്രാർഥന നടത്തുകയും ചെയ്തു.

കൃഷ്​ണന്‍റെ ജന്മസ്​ഥലമായി വിശ്വസിക്കുന്ന മഥുരയിലെ ബ്രിജ് ഭൂമി വികസിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തും. ഇതിനായി ഫണ്ടിന്‍റെ ക്ഷാമം ഉണ്ടാകില്ല. ആധുനിക സാ​ങ്കേതിക വിദ്യയെ സാംസ്​കാരിക ആധ്യാത്മിക പാരമ്പര്യവുമായി കൂട്ടിച്ചേർത്ത്​ മേഖലയുടെ വികസനം ഉറപ്പാക്കാനാണ്​ ലക്ഷ്യമിടുന്നതെന്നും ആദിത്യനാഥ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്​ പുതിയ ദിശ നൽകിയിരിക്കുകയാണ്. ഏറെ കാലമായി അവഗണിക്കപ്പെട്ട വിശ്വാസ സ്ഥലങ്ങൾ ഇപ്പോൾ പുനരുജ്ജീവിപ്പിക്കപ്പെടുന്നുണ്ടെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. കാബിനറ്റ് മന്ത്രിമാരായ ലക്ഷ്മി നരേൻ ചൗധരി, ശ്രീകാന്ത് ശർമ്മ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Similar Posts