India
Young man who assaulted young women in Techno Park was arrested
India

ടെക്നോപാര്‍ക്കിൽ യുവതികളെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍

Web Desk
|
13 May 2023 3:49 PM GMT

ജോലി കഴിഞ്ഞ് മടങ്ങുന്ന നിരവധി യുവതികളെയാണ് ഇയാള്‍ കടന്നുപിടിച്ചിട്ടുള്ളത്.

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ യുവതികളെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. കാച്ചാണി അയണിക്കാട് സ്വദേശി വിഷ്ണുവാണ് തുമ്പ പൊലീസിന്റെ പിടിയിലായത്.

ജോലി കഴിഞ്ഞ് മടങ്ങുന്ന നിരവധി യുവതികളെയാണ് ഇയാള്‍ കടന്നുപിടിച്ചിട്ടുള്ളത്. യുവതിയെ കടന്നുപിടിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ഒരു മാസം മുൻപ് രാതി ഒരു മണിക്ക് ഇൻഫോസിസിനു മുന്നിൽ വച്ച് ഒരു യുവതിയെ സ്വകാര്യ ഭാഗങ്ങളിൽ ഇയാൾ കടന്നു പിടിച്ചിരുന്നു. ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിധിയിലും സമാന രീതിയിൽ ഇയാൾ യുവതികളെ ആക്രമിച്ചതായി പരാതിയുണ്ട്.

ആളെ തിരിച്ചറിയാതിരിക്കാൻ ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഇളക്കി നമ്പർ കാണാത്ത വിധം തിരിച്ചുവച്ചാണ് ഇയാൾ സഞ്ചരിച്ചിരുന്നത്. ഇയാൾക്കെതിരെ മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

Similar Posts