India
youtuber devraj patel passed away
India

യൂട്യൂബർ ദേവരാജ് പട്ടേൽ റോഡപകടത്തിൽ മരിച്ചു

Web Desk
|
27 Jun 2023 5:22 AM GMT

വിഡിയോ ഷൂട്ടിന് ശേഷം ന്യൂ റായ്പൂരിൽ നിന്ന് തിരികെ വീട്ടിലേക്ക് വരും വഴിയാണ് അപകടം.

റായ്പൂർ: യൂട്യൂബർ ദേവരാജ് പട്ടേൽ ബൈക്ക് അപകടത്തിൽ മരിച്ചു. 22 വയസായിരുന്നു. വിഡിയോ ഷൂട്ടിന് ശേഷം ന്യൂ റായ്പൂരിൽ നിന്ന് തിരികെ വീട്ടിലേക്ക് വരും വഴിയാണ് അപകടം. തെലിബന്ധയ്ക്ക് സമീപം അഗർസൻ ധാമിലെ ദേശീയ പാതയിലാണ് അപകടം നടന്നത്. രാകേഷ് മൻഹർ എന്ന സുഹൃത്തുമൊത്ത് ദേവരാജ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. രാകേഷാണ് ബൈക്ക് ഓടിച്ചിരുന്നത്. ദേവരാജ് പിന്നിലായിരുന്നു.

ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഹാൻഡിൽ ട്രക്കിൽ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട ബെെക്ക് മറിഞ്ഞ് ഇരുവരും റോഡിലേക്ക് വീഴുകയായിരുന്നു. ദേവരാജ് വീണത് ട്രക്കിന്റെ പിന്നിലെ ചക്രത്തിനടിയിലേക്കായിരുന്നു. ട്രക്ക് ഡ്രൈവർ രാഹുൽ മണ്ഡലിനെതിരെ പൊലീസ് കേസെടുത്തു.

2020 ഓഗസ്റ്റ് മുതൽ യൂട്യൂബിൽ സജീവമായിരുന്ന ദേവരാജിന് 4,40,000 സബ്‌സ്‌ക്രൈബർരുണ്ട് . 108 വിഡിയോകളിൽ നിന്നായി 888 മില്യൺ വ്യൂസും ചാനലിനുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇൻസ്റ്റാഗ്രാമിൽ 55,9000 ഫോളോവേഴ്‌സിനേയും സ്വന്തമാക്കിയിരുന്നു.

"'ദിൽ സേ ബുരാ ലഗ്താ ഹേ' എന്ന ചിത്രത്തിലൂടെ അനേകം ആരാധകരെ സ്വന്തമാക്കിയ ദേവരാജ് പട്ടേൽ നമ്മെ വിട്ടു പിരിഞ്ഞു. ഈ ചെറുപ്രായത്തിൽ തന്നെ അദ്ഭുതപ്പെടുത്തുന്ന പ്രതിഭയുടെ നഷ്ടം വളരെ സങ്കടകരമാണ്. ദൈവം അദ്ദേഹത്തിന്റെ കുടുംബത്തിന് ശക്തി നൽകട്ടെ. ഓം ശാന്തി," ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ട്വീറ്റ് ചെയ്തു.

'ധിന്ധോര' എന്ന വെബ് സീരീസിൽ പ്രവർത്തിക്കാനും ദേവരാജിന് അവസരം ലഭിച്ചിട്ടുണ്ട്. 2021ൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചാണ് ഹ്രസ്വ വീഡിയോ ചിത്രീകരിച്ചത്. വീഡിയോയ്ക്ക് 10 ദശലക്ഷത്തിലധികം പേർ ഈ വിഡിയോ കണ്ടിരുന്നു.

Similar Posts