India
Greg Tomb

ഗ്രെഗ് ടോംബ്

India

1300 ജീവനക്കാര്‍ക്ക് പിന്നാലെ പ്രസിഡന്‍റിനെ തന്നെ പിരിച്ചുവിട്ട് സൂം

Web Desk
|
6 March 2023 6:33 AM GMT

ടോംബിന്‍റെ കരാർ കാരണമില്ലാതെ പെട്ടെന്ന് അവസാനിപ്പിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു

ന്യൂയോര്‍ക്ക്: വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്ഫോമായ സൂം കമ്പനിയുടെ പ്രസിഡന്‍റിനെ പിരിച്ചുവിട്ടു. 1300 ജീവനക്കാരെ പിരിച്ചുവിട്ടതിനെ പിന്നാലെയാണ് പ്രസിഡന്‍റെ ഗ്രെഗ് ടോംബിനെ പുറത്താക്കിയത്. ടോംബിന്‍റെ കരാർ കാരണമില്ലാതെ പെട്ടെന്ന് അവസാനിപ്പിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

കരാര്‍ റദ്ദാക്കിയെങ്കിലും ചട്ടപ്രകാരമുള്ള സര്‍വീസ് ആനുകൂല്യങ്ങള്‍ അദ്ദേഹത്തിനു നല്‍കും. ബിസിനസുകാരനും മുൻ ഗൂഗിൾ ജീവനക്കാരനുമായ മിസ്റ്റർ ടോംബ് 2022 ജൂണിലാണ് പ്രസിഡന്‍റ് സ്ഥാനത്തെത്തുന്നത്. അതിനുശേഷം വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുകയും ചെയ്തു. ടോംബിന് പകരം ആരെയും നിയമിച്ചിട്ടില്ലെന്ന് സൂം പ്രതിനിധി പറഞ്ഞു.

2011ലാണ് സൂം കമ്പനി രൂപീകരിക്കുന്നത്. കോവിഡ് കാലത്ത് ഭൂരിഭാഗം സ്ഥാപനങ്ങളും വര്‍ക്ക് ഫ്രം ഹോം രീതി സ്വീകരിച്ചിരുന്നതിനാല്‍ ഓഫീസ് ആവശ്യങ്ങള്‍ക്കും കോടതി, വിദ്യാഭ്യാസം എന്നിവയ്ക്കും സൂം ഉപയോഗിച്ചിരുന്നു. അന്ന് കൂടുതല്‍ ജീവനക്കാരെ കമ്പനി നിയമിച്ചിരുന്നു. കോവിഡ് മഹാമാരിക്ക് പിന്നാലെ കമ്പനി കൂട്ടപ്പിരിച്ചുവിടലിന് സാക്ഷ്യം വഹിച്ചു. ഫെബ്രുവരിയില്‍ 15 ശതമാനം ആളുകളെയാണ് പിരിച്ചുവിട്ടത്. തന്‍റെ എക്‌സിക്യൂട്ടീവ് ലീഡർഷിപ്പ് അംഗങ്ങളും ബോണസ് ഉപേക്ഷിക്കുകയും 20 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് സി.ഇ.ഒ പറഞ്ഞിരുന്നു.

Similar Posts