India
നെഹ്‌റുവും ടിപ്പുവും കർണാടകക്ക് സ്വതന്ത്ര്യ സമരസേനാനികളല്ലേ?; സർക്കാർ പരസ്യത്തിനെതിരെ മുഹമ്മദ് സുബൈർ
India

'നെഹ്‌റുവും ടിപ്പുവും കർണാടകക്ക് സ്വതന്ത്ര്യ സമരസേനാനികളല്ലേ?'; സർക്കാർ പരസ്യത്തിനെതിരെ മുഹമ്മദ് സുബൈർ

ഇജാസ് ബി.പി
|
14 Aug 2022 7:14 AM GMT

കർണാടക സംസ്ഥാന സർക്കാർ പത്രങ്ങളിൽ നൽകിയ സ്വതന്ത്ര്യ ദിനാഘോഷ പരസ്യങ്ങളിൽ ഇരുവരെയും ഒഴിവാക്കിയതിനെ തുടർന്നാണ് ചോദ്യം

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും രാജ്യത്ത് ബ്രിട്ടീഷുകാർക്കെതിരെ പോരാടി വീരുമൃത്യു വരിച്ച ടിപ്പു സുൽത്താനും കർണാടകക്ക് സ്വതന്ത്ര്യ സമരസേനാനികളല്ലേയെന്ന് ചോദ്യമുയർത്തി ഫാക്ട് ചെക്കറും ആൾട്ട് ന്യൂസ് കോ ഫൗണ്ടറുമായ മുഹമ്മദ് സുബൈർ. കർണാടക സംസ്ഥാന സർക്കാർ പത്രങ്ങളിൽ നൽകിയ സ്വതന്ത്ര്യ ദിനാഘോഷ പരസ്യങ്ങളിൽ ഇരുവരെയും ഒഴിവാക്കിയതിനെ തുടർന്നാണ് സുബൈർ ചോദ്യമുയർത്തിയത്. കർണാടക സർക്കാറിന്റെ പബ്ലിക് റിലേഷൻ വിഭാഗത്തെ ടാഗ് ചെയ്ത് ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പരസ്യത്തിന്റെ ചിത്രങ്ങളും ട്വിറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

പ്രമുഖ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയും പരസ്യത്തിനെതിരെ രംഗത്ത് വന്നു. 'ഉം... 1947ൽ ത്രിവർണ പതാക ആദ്യമുയർത്തിയ നേതാവ് നെഹ്‌റുവിന്റെ ഫോട്ടോ ഇല്ലേ?? കാലം മാറിക്കൊണ്ടിരിക്കും. #Tryst With Destiny' രാജ്ദ്വീപ് പരസ്യം സഹിതം ട്വീറ്റ് ചെയ്തു.

കോൺഗ്രസ് നേതാവ് സൗരഭ് റായിയും പരസ്യത്തിനെതിരെ ട്വീറ്റ് ചെയ്തു. സ്വതന്ത്ര ഇന്ത്യയിൽ ആദ്യ പതാക ഉയർത്തിയ ആദ്യ പ്രധാനമന്ത്രിയായിട്ടും ഈ പത്രത്തിന്റെ ഒന്നാം പേജിൽ എന്തുകൊണ്ട് നെഹ്റു ഇല്ലെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദിയോടും ബാസവരാജ ബെമ്മൈയോടും ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വെറും നിവേദനങ്ങൾ എഴുതിയ സവർക്കർ ഇവിടെ ദേശാഭിമാനികളോടൊപ്പം എന്താണ് ചെയ്യുന്നതെന്നും ഇരുവരെയും ടാഗ് ചെയ്ത ട്വീറ്റിൽ ചോദിച്ചു. രാഷ്ട്രത്തെ നാണം കെടുത്തിയ ബിജെപി നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. ടിപ്പു സുൽത്താന്റെ തട്ടകമായ ശ്രീരംഗപട്ടണത്തിലെ കേന്ദ്ര പബ്ലിക്കേഷൻ ഡിവിഷൻ സ്‌റ്റോറിൽ പോലും അദ്ദേഹത്തെ കുറിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ പുസ്തകങ്ങൾ ലഭ്യമല്ല.

അതേസമയം, സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അവസാന വട്ട ഒരുക്കങ്ങളിലാണ് രാജ്യം. ചെങ്കോട്ടയും പരിസരപ്രദേശങ്ങളും ത്രിവർണ പതാകകൾകൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ഭീകരാക്രമണ മുന്നറിയിപ്പുകൾ ഉള്ളതിനാൽ അതീവ സുരക്ഷ ആണ് ഡൽഹിയിൽ ഒരുക്കിയിട്ടുള്ളത്. രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

നോർത്ത്-സൗത്ത് ബ്ലോക്കുകൾ, ഇന്ത്യാ ഗെയ്റ്റ് എല്ലാം ത്രിവർണ ശോഭയിൽ തിളങ്ങുകയാണ്. ചെങ്കോട്ടയിലും പരിസരത്തും അവസാന വട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 'ഹർ ഘർ തിരംഗ' കാമ്പയിൻ ഇന്നും തുടരും. ദേശീയ പതാകകളേന്തിയുളള ജാഥകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നടക്കും.



ഭീകരാക്രമണ മുന്നറിയിപ്പുകൾ ഉള്ളതിനാൽ പഴുതടച്ച സുരക്ഷയാണ് ഡൽഹിയിലും സുപ്രധാന നഗരങ്ങളിലും ഒരുക്കിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ആയിരത്തിലധികം പൊലീസുകാരെ ഡൽഹിയിൽ മാത്രം വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്യാമറകൾ നിരീക്ഷണത്തിന് സ്ഥാപിച്ചു. ഇന്നും നാളെയും രാജ്യ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Journalist Mohammad Zubair questioned whether Jawaharlal Nehru and Tipu Sultan, who fought against the British in the country, were freedom fighters for Karnataka.

Similar Posts