International Old
ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നുട്രംപിനെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു
International Old

ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു

Jaisy
|
12 Aug 2016 10:25 AM GMT

മുന്‍ സിഐഎ ഡയരക്ടര്‍ മൈക്കിള്‍ ഹെയ്ഡന്‍ ഉള്‍പ്പെടെ 50 പ്രമുഖ സുരക്ഷാ വിദഗ്ധരാണ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാവുന്നതിനെതിരെ രംഗത്ത് വന്നത്

ഡൊണാള്‍ഡ് ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു. ഡൊണാള്‍ഡ് ട്രംപ് അപകടകാരിയാണെന്നും അമേരിക്കന്‍ ചരിത്രത്തിലെ വീണ്ടുവിചാരമില്ലാത്ത സ്ഥാനാര്‍ഥിയാണെന്നും പാര്‍ട്ടിയിലെ സുരക്ഷാ വിദഗ്ധര്‍ കുറ്റപ്പെടുത്തി. മുന്‍ സിഐഎ ഡയരക്ടര്‍ മൈക്കിള്‍ ഹെയ്ഡന്‍ ഉള്‍പ്പെടെ 50 പ്രമുഖ സുരക്ഷാ വിദഗ്ധരാണ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാവുന്നതിനെതിരെ രംഗത്ത് വന്നത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ചത്. രാജ്യത്തെ നയിക്കാന്‍ ട്രംപ് യോഗ്യനല്ലെന്ന് 50 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അമേരിക്കന്‍ ചരിത്രത്തിലെ ഒട്ടും വീണ്ടുവിചാരമില്ലാത്ത പ്രസിന്റായിരിക്കും ട്രംപ്. പ്രസിഡന്റ് ആവുന്നതിനുള്ള മൂല്യങ്ങളോ അനുഭവ സമ്പത്തോ സദ് ഗുണമോ ട്രംപിന് ഇല്ല. അമേരിക്കന്‍ ഭരണഘടനയിലും നിയമത്തിലും അറിവില്ല. മതസഹിഷ്ണുയെകുറിച്ചും മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചും ട്രംപിന് വിവരമില്ലെന്നും പ്രസ്താവന കുറ്റപ്പെടുത്തി. തങ്ങളില്‍ ഒരാള്‍ പോലും ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യില്ലെന്നും അവര്‍ വ്യക്തമാക്കി.

വിവാദ പരാമര്‍ശങ്ങള്‍ തുടരുന്നതിനിടെയാണ് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ട്രംപിനെതിരെ രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ പോസ്റ്റും എബിസിയും നടത്തിയ അഭിപ്രായ വോട്ടെടുപ്പ് ഹിലരിക്ക് അനുകൂലമായിരുന്നു

Similar Posts