International Old
വിദ്വേഷ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ട്രംപ്വിദ്വേഷ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ട്രംപ്
International Old

വിദ്വേഷ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ട്രംപ്

Alwyn
|
28 Aug 2016 6:23 AM GMT

വിവാദ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. പ്രചാരണ വിഭാഗത്തിലെ അഴിച്ചുപണികള്‍ക്ക് ശേഷം നടത്തിയ ആദ്യ പ്രസംഗത്തിലാണ് ട്രംപ് ഖേദം പ്രകടിപ്പിച്ചത്.

വിവാദ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. പ്രചാരണ വിഭാഗത്തിലെ അഴിച്ചുപണികള്‍ക്ക് ശേഷം നടത്തിയ ആദ്യ പ്രസംഗത്തിലാണ് ട്രംപ് ഖേദം പ്രകടിപ്പിച്ചത്.

ഇറാഖില്‍ കൊല്ലപ്പെട്ട യുഎസ് സൈനികന്‍ ഹ്യൂമയൂണ്‍ ഖാന്റെ മാതാവിനെ പരിഹസിച്ചത് രൂക്ഷ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ അഭിപ്രായം സര്‍വേകളില്‍ അദ്ദേഹം പിന്നിലാവുകയും ചെയ്തു. ഇതോടെയാണ് പ്രചാരണ വിഭാഗത്തില്‍ മാറ്റം വരുത്താനും ഖേദപ്രകടനം നടത്താനും ട്രംപ് തയ്യാറായത്. പ്രസംഗത്തിന്റെ ആവേശത്തില്‍ പലതും പറഞ്ഞുപോയെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഖേദിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

ഇന്നലെയാണ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന് പുതിയ മാനേജറെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും ഡൊണാള്‍ഡ് ട്രംപ് നിയമിച്ചത്. ഇതിന് ശേഷം നടത്തിയ ആദ്യ പ്രംസംഗത്തിലാണ് ട്രംപിന്റെ ഖേദ പ്രകടനം. ട്രംപിന്റെ പ്രചാരണത്തില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. നോര്‍ത്ത് കരോലിനയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രസിഡന്‍റ് ബരാക് ഒബാമയെ വിമര്‍ശിക്കാന്‍ ട്രംപ് മടികാണിച്ചില്ല. ഇറാനോടുളള ഒബാമ സര്‍ക്കാരിന്റെ നിലപാടിനായിരുന്നു വിമര്‍ശം.

Similar Posts