ജയില്‍ജീവനക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ തടവുചാടിയവര്‍
|അമേരിക്കയിലെ ടെക്സാസില്‍ ഒരു സംഘം തടവുകാര്‍ ജയില്‍ചാടി. പക്ഷേ രക്ഷപെടാനായിരുന്നില്ല, രക്ഷിക്കാനായിരുന്നു അവരുടെ ഈ ജയില്‍ചാട്ടം.
അമേരിക്കയിലെ ടെക്സാസില്‍ ഒരു സംഘം തടവുകാര്‍ ജയില്‍ചാടി. പക്ഷേ രക്ഷപെടാനായിരുന്നില്ല, രക്ഷിക്കാനായിരുന്നു അവരുടെ ഈ ജയില്‍ചാട്ടം. ഹൃദയാഘാതം സംഭവിച്ച ജയില്‍ കാവല്‍ക്കാരന്റെ ജീവന്‍ രക്ഷിക്കാനായിരുന്നു ഈ സാഹസം. അതും കൈകള്‍ വിലങ്ങ് വെച്ച അവസ്ഥയിലായിരുന്നു ഇവര്‍ ജയിലഴികള്‍ ഭേദിച്ചത്. ജില്ലാ കോടതിയോട് ചേര്‍ന്നുള്ള താത്കാലിക ജയില്‍ മുറിയില്‍ വച്ചായിരുന്നു സംഭവം.
ഫോര്‍ട്ട് വര്‍ത്ത് സിറ്റിയിലെ ജില്ലാ കോടതിയോട് ചേര്‍ന്നുള്ള ജയില്‍മുറിയിലുണ്ടായിരുന്ന എട്ടു തടവുകാരാണ് സുരക്ഷാ ഭടന്റെ ജീവന് കാവലാളുകളായത്. സെല്ലിനു പുറത്ത് ഒരു സുരക്ഷാ ജീവനക്കാരന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തടവുകാരുമായി തമാശ പറഞ്ഞും കുശലം ചോദിച്ചും ഇരിക്കുകയായിരുന്ന കാവല്‍ക്കാരന്‍ പെട്ടെന്നാണ് കുഴഞ്ഞുവീണത്. പരിഭ്രാന്തരായ തടവുകാര്‍ സഹായത്തിനായി ബഹളമുണ്ടാക്കുകയും ജയിലഴികളിലിടിച്ച് ശബ്ദമുണ്ടാക്കുകയും ചെയ്‌തെങ്കിലും ആരുമെത്തിയില്ല. തുടര്‍ന്നാണ് കൂട്ടത്തിലുണ്ടായിരുന്ന ഒരു തടവുകാരന്‍ ജയില്‍മുറിയുടെ വാതില്‍ തുറന്ന് കാവല്‍ക്കാരന്റെ അടുത്തേക്ക് ഓടിയെത്തിയത്. അടിയന്തര വൈദ്യസഹായം നല്‍കുകയും ചെയ്തു. ഇതിനിടെ ബഹളം കേട്ടെത്തിയ മറ്റു സുരക്ഷാ ജീവനക്കാര്‍, തടവുകാരെ ജയില്‍മുറിയിലേക്ക് മാറ്റുകളും ജീവനക്കാരനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവം നന്മ ഉദ്ദേശിച്ചുള്ള ജയില്‍ചാട്ടം ആയിരുന്നെങ്കിലും പിന്നീടാണ് അധികൃതര്‍ക്ക് ജയില്‍ വാതിലുകളുടെ പൂട്ടുകളുടെ ശക്തി മനസിലായത്. ഇതോടെ ജയില്‍മുറികളുടെ വാതിലുകള്‍ക്ക് പുതിയ പൂട്ടുകളും ഘടിപ്പിച്ചു.