International Old
ദില്‍മ റൂസഫിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ പ്രത്യേക കമ്മീഷന്‍ വിലയിരുത്തുംദില്‍മ റൂസഫിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ പ്രത്യേക കമ്മീഷന്‍ വിലയിരുത്തും
International Old

ദില്‍മ റൂസഫിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ പ്രത്യേക കമ്മീഷന്‍ വിലയിരുത്തും

admin
|
17 Dec 2016 6:26 PM GMT

ബ്രസീലില്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ വിലയിരുത്താന്‍ പ്രത്യേക കമ്മീഷനെ നിയോഗിച്ചു.

ബ്രസീലില്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ വിലയിരുത്താന്‍ പ്രത്യേക കമ്മീഷനെ നിയോഗിച്ചു. പ്രത്യേക കമ്മീഷന്റെ പ്രഖ്യാപനത്തിനായി സെനറ്റ് യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നു. കമ്മീഷനിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ എല്ലാ ബ്ലോക്കുകളില്‍ നിന്നുമുള്ള നേതാക്കളുടെ പേരുകള്‍ ലഭിച്ചതായി പ്രസിഡന്റ് റെനാന്‍ കാല്‍ഹിറോസ് പറഞ്ഞു,

പ്രത്യേക കമ്മീഷനിലേക്കുള്ള അംഗങ്ങളെ നോമിനേറ്റ് ചെയ്യാന്‍ ബ്രസീല്‍ സെനറ്റ്‍ പ്രസിഡന്റ് സഭയിലെ അംഗങ്ങളുടെ യോഗം കഴിഞ്ഞ ആഴ്ച വിളിച്ചുചേര്‍ത്തിരുന്നു. ദില്‍മ റൂസഫിനെതിരെ അംഗീകരിച്ച ഇംപീച്ച് പ്രമേയം കമ്മീഷന്‍ രൂപീകരിച്ചതു മുതലുള്ള 10 ദിവസം വിലയിരുത്തി കമ്മീഷന്‍ പ്രത്യേക വിധി പുറപ്പെടുവിക്കും.

കമ്മിഷനിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പേര് വിവരങ്ങള്‍ സെനറ്റിന് ലഭിച്ചതായി അറിയിക്കുന്നു. ഓരോ രാഷ്ട്രീയ ബ്ലോക്കുകളില്‍ നിന്നുള്ള നേതാക്കളുടേ പേരാണ് ലഭിച്ചത്. സെനറ്റിലെ അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയാണ് കമ്മീഷനിലെ അംഗങ്ങളെ തെരഞ്ഞെടുത്തത്.
2014ല്‍ ദില്‍മ റൂസഫ് രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബജറ്റ് നിയമങ്ങള്‍ ലംഘിച്ച് പണം ചിലവിട്ടെന്നാണ് ദില്‍മക്കെതിരായ ആരോപണം.

പാര്‍ലമെന്റിന്റെ അധോസഭയായ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് ദില്‍മ റൂസഫിനെതിരായ ഇംപീച്ച്‌മെന്റ് അംഗീകരിച്ചിരുന്നു. 513 പേരില്‍ 342 പേരാണ് പ്രസിഡന്റിനെ ഇംപീച്ച്‌മെന്റ് ചെയ്യാമെന്ന ആവശ്യത്തോടെ ദില്‍മയ്‌ക്കെതിരെ വോട്ട് ചെയ്തത്. ഇക്കാര്യങ്ങളൊക്കെ വിലയിരുത്തി കമ്മീഷന്‍ വിധി പുറപ്പെടുവിക്കും.

Related Tags :
Similar Posts