ഇറാന് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ ഇടപെടാനാവില്ലെന്ന് വൈറ്റ്ഹൌസ്
|ആണവകരാറില്‍ ഏര്പ്പെട്ടത്കൊണ്ടു മാത്രം ഇറാന് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ ഇടപെടാനാവില്ലെന്ന് വൈറ്റ് ഹൌസ്.
ആണവകരാറില്‍ ഏര്‍പ്പെട്ടത് കൊണ്ടു മാത്രം ഇറാന് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ ഇടപെടാനാവില്ലെന്ന് വൈറ്റ് ഹൌസ്. യൂറോപ്യന്‍ രാഷ്ട്രങ്ങളുമായുള്ള ഇറാന്റെ ഇടപെടലിനേറ്റ തിരിച്ചടിയായാണ് വൈറ്റ്ഹൌസിന്റെ പ്രതികരണം.
അമേരിക്കയുള്‍പ്പെട്ട ലോകരാഷ്ട്രങ്ങള്‍ ഇറാന് മേലുള്ള ഉപരോധം പിന്‍വലിച്ചതിന് ശേഷം യൂറോപ്യന്‍ രാഷ്ട്രങ്ങളുമായി വാണിജ്യ വ്യാവസായിക രംഗത്തെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു ഇറാന്. ഇതിന്റെ ഭാഗമായി ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനി പല പാശ്ചാത്യ രാഷ്ട്രങ്ങളും സന്ദര്‍ശിച്ചുവരികയായിരുന്നു. ആണവകരാറില്‍ ഏര്പ്പെട്ടത്കൊണ്ടുമാത്രം ഇറാന് സാമ്പത്തിക വ്യവസ്ഥയില്‍ ഇടപെടാന്‍ കഴിയില്ലെന്ന വാദവുമായി വൈറ്റ്ഹൌസ് പ്രതിനിധി രംഗത്തെത്തിയത്.
ലോക സാമ്പത്തിക വ്യവസ്ഥയില്‍ ഇടപെടുന്നതിന് അമേരിക്കയും യൂറോപ്യന്‍യൂണിയനും ഇറാനെ സഹായിക്കണമെന്നാവശ്യപ്പെട്ട് ഇറാന് കേന്ദ്രബാങ്ക് ഗവര്‍ണര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണവും വന്നിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇറാന് മേലുള്ള ഉപരോധം വന്‍ശക്തി രാഷ്ട്രങ്ങള്‍ പിന്‍വലിച്ചത്. അപ്പോഴും അമേരിക്ക പൂര്‍ണമായും ഉപരോധം പിന്‍വലിച്ചിരുന്നില്ല.