International Old
സിക്ക വൈറസ് ലോകമെമ്പാടും പടര്‍ന്നുപിടിക്കുമെന്ന് മുന്നറിയിപ്പ്സിക്ക വൈറസ് ലോകമെമ്പാടും പടര്‍ന്നുപിടിക്കുമെന്ന് മുന്നറിയിപ്പ്
International Old

സിക്ക വൈറസ് ലോകമെമ്പാടും പടര്‍ന്നുപിടിക്കുമെന്ന് മുന്നറിയിപ്പ്

Alwyn
|
31 Dec 2016 7:42 AM GMT

ലോകത്തിന്റെ പലഭാഗങ്ങളില്‍ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്രശ്രദ്ധവേണമെന്നാണ് ലോകാരോഗ്യസംഘടനയുടെ ആവശ്യം.

സിക്ക വൈറസ് ഭീഷണി കൂടുതല്‍ രൂക്ഷമാകുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ലോകത്തിന്റെ പലഭാഗങ്ങളില്‍ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്രശ്രദ്ധവേണമെന്നാണ് ലോകാരോഗ്യസംഘടനയുടെ ആവശ്യം. ജനീവയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ലോകരാഷ്ട്രങ്ങള്‍ക്ക് സംഘടന മുന്നറിയിപ്പ് നല്‍കിയത്.

ബ്രസീല്‍ ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സിക്ക വൈറസ് ബാധ ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്കും പടര്‍ന്നുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. കൊതുകുകള്‍ക്ക് വളരാന്‍ അനുകൂലമായ കാലാവസ്ഥ അല്ലാത്തതിനാലാണ് ഒളിമ്പിക്സ് സമയത്ത് സിക്ക ബ്രസീലിനെ കുഴക്കാതിരുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി കമ്മറ്റി അധ്യക്ഷന്‍ ഡേവിഡ് ഹേമാന്‍ പറഞ്ഞു. ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ്, നൈജീരിയ, ചൈന തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലേക്കും സിക വൈറസ് കടന്നുകയറാനുള്ള സാധ്യതയേറെയാണ്. സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലും ഏതാനും ആഫ്രിക്കന്‍ രാജ്യങ്ങളിലും സിക്ക ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് WHO യുടെ മുന്നറിയിപ്പ്.

മഴ, കൊടുങ്കാറ്റ്, പ്രളയം തുടങ്ങിയ കാലാവസ്ഥാ മാറ്റങ്ങള്‍ കൊതുകുകള്‍ പെരുകാന്‍ കാരണമാകുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിനകം, 65 രാജ്യങ്ങളില്‍ സിക്ക വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ലാറ്റിനമേരിക്ക കഴിഞ്ഞാല്‍ ആഫ്രിക്കയിലാണ് ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്തത്. അടുത്തിടെ ഏഷ്യന്‍ രാജ്യങ്ങളിലേക്കും പടര്‍ന്നു. വൈറസിനെക്കുറിച്ച് ഇനിയും വൈദ്യശാസ്ത്രത്തിന് വേണ്ടത്ര ധാരണ ലഭിച്ചിട്ടില്ല. അവ എങ്ങനെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നുവെന്നും കൃത്യമായി മനസ്സിലായിട്ടില്ല.

Similar Posts