International Old
ഐഎസിനെതിരെ യുള്ള പോരാട്ടം ലിബിയ പുനരാരംഭിച്ചുഐഎസിനെതിരെ യുള്ള പോരാട്ടം ലിബിയ പുനരാരംഭിച്ചു
International Old

ഐഎസിനെതിരെ യുള്ള പോരാട്ടം ലിബിയ പുനരാരംഭിച്ചു

Jaisy
|
3 Feb 2017 7:54 PM GMT

സിര്‍ത്തില്‍ ഐഎസിനെതിരെയുള്ള അവസാന പോരാട്ടത്തിന് തയ്യാറെടുത്തതായും ലിബിയന്‍ സൈന്യം വ്യക്തമാക്കി

ദിവസങ്ങള്‍ക്ക് ശേഷം ഐഎസിനെതിരെ യുള്ള പോരാട്ടം ലിബിയ പുനരാരംഭിച്ചു. സിര്‍ത്തില്‍ ഐഎസിനെതിരെയുള്ള അവസാന പോരാട്ടത്തിന് തയ്യാറെടുത്തതായും ലിബിയന്‍ സൈന്യം വ്യക്തമാക്കി.

ലിബിയയിലെ യുഎന്‍ പിന്തുണയുളള സര്‍ക്കാറുമായി സഖ്യത്തിലുള്ള സൈന്യമാണ് ഐഎസിനെതിരെയുളള കാമ്പയിന്‍ ഊര്‍ജ്ജിതമാക്കിയത്. സിര്‍ത്ത് നഗരം തിരിച്ച് പിടിക്കാന്‍ മെയിലാണ് പദ്ധതിയിട്ടത്. ആഗസ്ത് മാസം മുതല്‍ അമേരിക്ക നടത്തിയ നിരവധി വ്യോമാക്രമണങ്ങള്‍ ഇതിന് പിന്തുണയായി. മിസ്രതിലെ മിക്ക ഐഎസ് പോരാളികളെയും ഇതിനിടെ തുരത്തിയതായും സൈന്യം വ്യക്തമാക്കി. ഉത്തരാഫ്രിക്കയിലെ ശക്തികേന്ദ്രത്തില്‍ നിന്ന് ഐഎസിനെ പുറത്താക്കുന്നതിന്‍റെ വക്കിലാണുള്ളതെന്നും സൈന്യം അവകാശപ്പെട്ടു. ജനതാമസമുള്ള മേഖലയില്‍ ഐഎസ് കാര്‍ ബോംബ്, ഷെല്ലാക്രമണം എന്നിവയിലൂടെ വലിയ പ്രതിരോധമായിരുന്നു തീര്‍ത്തത്. എന്നാല്‍ കഴിഞ്ഞ ദിവസവും ഐഎസിന്‍റെ നിയന്ത്രണത്തിലുള്ള സിര്‍ത്തിനോട് ചേര്‍ന്നുള്ള കെട്ടിടങ്ങളും മറ്റും തകര്‍ത്തതായും സൈന്യം അറിയിച്ചു. ആക്രമണത്തില്‍ 7 ഐഎസ് പോരാളികള്‍ കൊല്ലപ്പെട്ടതായും 30 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരു വര്‍ഷം നീണ്ട നിയന്ത്രണത്തിനൊടുവില്‍ ഐഎസില്‍ നിന്ന് സിര്‍ത്ത് നഷ്ടമാവുന്നതോടെ ഐഎസിനേല്‍ക്കുന്ന വലിയ പ്രഹരമായിരിക്കുമത്.

Similar Posts