International Old
വൈദ്യുതി മുടങ്ങി; ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാന സര്‍വീസ് തടസപ്പെട്ടുവൈദ്യുതി മുടങ്ങി; ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാന സര്‍വീസ് തടസപ്പെട്ടു
International Old

വൈദ്യുതി മുടങ്ങി; ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാന സര്‍വീസ് തടസപ്പെട്ടു

Alwyn
|
17 Feb 2017 9:14 AM GMT

പവര്‍കട്ടിനെ തുടര്‍ന്ന് കമ്പ്യൂട്ടര്‍ തകരാറിലായതോടെ അമേരിക്കയിലെ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ഫൈ്ളറ്റുകള്‍ ലോകമാകെ മുടങ്ങി.

പവര്‍കട്ടിനെ തുടര്‍ന്ന് കമ്പ്യൂട്ടര്‍ തകരാറിലായതോടെ അമേരിക്കയിലെ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ഫൈ്ളറ്റുകള്‍ ലോകമാകെ മുടങ്ങി. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വിമാനങ്ങളില്‍ യാത്രക്കാര്‍ കുടുങ്ങുകയും ചെയ്തു.

അറ്റ്‌ലാന്റയിലെ വിമാന കമ്പനിയുടെ ആസ്ഥാനത്തെ പവര്‍കട്ടിനെ തുടര്‍ന്നാണ് കമ്പ്യൂട്ടര്‍ സംവിധാനം പ്രവര്‍ത്തനരഹിതമായത്. ഇതോടെ ഡെല്‍റ്റയുടെ വൈബ്സൈറ്റിലും വിമാനത്താവളങ്ങളിലെ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളിലും തെറ്റായ വിവരങ്ങള്‍ കാണിക്കാന്‍ തുടങ്ങി. ആഗോള തലത്തില്‍ ആയിരക്കണക്കിനു യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. യാത്രക്കാരുടെ എണ്ണത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാന കമ്പനിയാണ് ഡെല്‍റ്റ. പ്രതിദിനം 5000 ത്തോളം വിമാനങ്ങളാണ് വിവിധ രാജ്യങ്ങളില്‍ നിന്നായി സര്‍വ്വീസ് നടത്തുന്നത്. സര്‍വ്വീസുകള്‍ ഇന്നലെ അര്‍ധ രാത്രിയോടെ തന്നെ പുനരാരംഭിച്ചെങ്കിലും സമയം വൈകലും റദ്ദാക്കാലും ഉണ്ടാകുമെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കി. വിമാനത്താവളത്തിലേക്കു പുറപ്പെടും മുമ്പ് വിമാനത്തിന്റെ വിവരങ്ങള്‍ പരിശോധിക്കുവാന്‍ കമ്പനി യാത്രക്കാരോട് അഭ്യര്‍ഥിച്ചു.

Related Tags :
Similar Posts