International Old
ചൈനയില്‍ കപ്പലുകള്‍ക്ക് ലിഫ്റ്റ്; ഇനി അണക്കെട്ട് ചാടിക്കടക്കുംചൈനയില്‍ കപ്പലുകള്‍ക്ക് ലിഫ്റ്റ്; ഇനി അണക്കെട്ട് ചാടിക്കടക്കും
International Old

ചൈനയില്‍ കപ്പലുകള്‍ക്ക് ലിഫ്റ്റ്; ഇനി അണക്കെട്ട് ചാടിക്കടക്കും

Hiba Mariyam
|
17 Feb 2017 1:19 AM GMT

ചൈനയില്‍ കപ്പലുകള്‍ക്ക് വേണ്ടിയുള്ള ലിഫ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. യാങ്ങ്സെ നദിയിലെ അണക്കെട്ടിലാണ് ലിഫ്റ്റ് സ്ഥാപിച്ചിരിക്കുന്നത്.

ചൈനയില്‍ കപ്പലുകള്‍ക്ക് വേണ്ടിയുള്ള ലിഫ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. യാങ്ങ്സെ നദിയിലെ അണക്കെട്ടിലാണ് ലിഫ്റ്റ് സ്ഥാപിച്ചിരിക്കുന്നത്.

യാങ്ങ്സെ നദിയിലെ അണക്കെട്ടിനെ ചുറ്റി സഞ്ചരിക്കാന്‍ കപ്പലുകള്‍ക്ക് നാല് മണിക്കൂര്‍ വേണം. ഇത് 40 മിനിറ്റാക്കി കുറയ്ക്കാനാണ് അണക്കെട്ടില്‍ ലിഫ്റ്റ് സ്ഥാപിച്ചത്. അണക്കെട്ടിന്റെ കവാടത്തിലെത്തുന്ന കപ്പലുകളെ ലിഫ്റ്റ് വഴി ഉയര്‍ത്തി റിസര്‍വോയറില്‍ എത്തിക്കും. 15,500 ടണ്‍ ഭാരം 113 മീറ്റര്‍ വരെ ഉയര്‍ത്താന്‍ ലിഫ്റ്റിനാകും. ഈ ഇനത്തിലുള്ള ലോകത്തെ ഏറ്റവും വലിയ ലിഫ്റ്റും ഇതു തന്നെ. ചരക്ക് കപ്പലുകള്‍ക്കും യാത്ര കപ്പലുകള്‍ക്കും ഒരേ പോലെ ലിഫ്റ്റ് ഉപയോഗിക്കാം. യാങ്ങ്സെ നദിയിലെ ചരക്ക് നീക്കം 6 ദശലക്ഷം ടണ്ണായി ഉയര്‍ത്താന്‍ ലിഫ്റ്റ് സഹായകരമാകും. കപ്പലിനും ലിഫ്റ്റ് വന്നതോടെ യാങ്ങ്സെ നദി രാജ്യത്തെ പ്രധാന കപ്പല്‍ ചാലുകളിലൊന്നായി മാറുകയാണ്.

Similar Posts