International Old
സ്ത്രീവിരുദ്ധ പരാമര്‍ശം; ഡൊണാള്‍ഡ് ട്രംപിന്റെ നില പരുങ്ങലില്‍സ്ത്രീവിരുദ്ധ പരാമര്‍ശം; ഡൊണാള്‍ഡ് ട്രംപിന്റെ നില പരുങ്ങലില്‍
International Old

സ്ത്രീവിരുദ്ധ പരാമര്‍ശം; ഡൊണാള്‍ഡ് ട്രംപിന്റെ നില പരുങ്ങലില്‍

Jaisy
|
20 Feb 2017 7:40 AM GMT

ട്രംപിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ജോണ്‍ മക്കൈന്‍

സ്ത്രീവിരുദ്ധ പരാമര്‍ശമടങ്ങിയ വീഡിയോ പുറത്തായതോടെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ നില പരുങ്ങലില്‍ . ട്രംപിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ജോണ്‍ മക്കൈന്‍ അറിയിച്ചു . മക്കൈന് പിന്നാലെ ട്രംപിനെ വിമര്‍ശിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി .

സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ ശക്തമായ വിമര്‍ശവുമായി രംഗത്തുവന്നതാണ് ഡൊണാള്‍ജ് ട്രംപിന് തിരിച്ചടിയായത് . 2008 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നോമിനിയും മുതിര്‍ന്ന നേതാവുമായ ജോണ്‍മക്കൈനാണ് ട്രംപിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി അറിയിച്ചത് . ഉപാധിയോടുള്ള പിന്തുണ പോലും ട്രംപ് അര്‍ഹിക്കുന്നില്ലെന്ന് മക്കൈന്‍ തുറന്നടിച്ചു . അതേ സമയം ഹിലരിക്ക് വോട്ട് ചെയ്യില്ലെന്നും മക്കൈന്‍ പറഞ്ഞു . ട്രംപിന്റെ പ്രസ്താവനയെ അപലപിച്ച് ഭാര്യ മെലാനിയ ട്രംപും രംഗത്തെത്തി. ട്രംപിന്റെ വാക്കുകള്‍ അസ്വീകാര്യമാണെന്നും നിന്ദ്യമാണെന്നും മെലാനിയ പറഞ്ഞു. 'പിന്റെ ക്ഷമാപണം ജനങ്ങള്‍ സ്വീകരിക്കുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിരവധി സെനറ്റര്‍മാരും ട്രംപിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി അറിയിച്ചിട്ടുണ്ട് . ഫ്ളോറിഡ മുന്‍ ഗവര്‍ണര്‍ ജെബ് ബുഷ്, മിനസോട്ട മുന്‍ ഗവര്‍ണര്‍ ടിം പൗലെന്‍ട്രി തുടങ്ങി 14ഓളം മുതിര്‍ന്ന നേതാക്കളും ട്രംപിനെ പിന്തുണക്കില്ലെന്ന് പ്രഖ്യാപിച്ച. ട്രംപ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് പിന്‍മാറണമെന്നു ഇവര്‍ ആവശ്യപ്പെട്ടു. അതിനിടെ ട്രംപിനെ പരിഹസിച്ചും വിമര്‍ശിച്ചും അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയും രംഗത്തെത്തി. വിവാഹം കഴിഞ്ഞ സ്ത്രീകളെ ലൈംഗീകമായി ഉപയോഗിക്കാന് തനിക്ക് താല്പര്യമുണ്ടെന്ന് ട്രംപ് പറയുന്ന വീഡിയോ ദൃശ്യമാണ് പുറത്തായത്. ഇതിനുശേഷം ട്രംപിനെതിരായി വലിയ പ്രതിഷേധമാണ് അമേരിക്കയില് നടക്കുന്നത്

Similar Posts