മനുഷ്യരെ മതത്തിന്റെ പേരില്‍ ട്രംപ് തമ്മിലടിപ്പിക്കുന്നു: ഹിലരി
|അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത വിമര്‍ശവുമായി ഹിലരി ക്ലിന്റണ് രംഗത്ത് .
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത വിമര്‍ശവുമായി ഹിലരി ക്ലിന്റണ് രംഗത്ത് . രാജ്യത്തെ മനുഷ്യരെ മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ തമ്മിലടിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ഹിലരി പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചരിത്രത്തിലെ മോശം സ്ഥാനാര്ഥിയാണെന് ട്രംപെന്നും ഹിലരി പറഞ്ഞു.
ഇല്ലിനോയിസ് തലസ്ഥാനമായ സ്പ്രിങ്ഫീല്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഹിലരിയുടെ വിമര്‍ശം. അടിമത്തത്തിനെതിരെ എബ്രഹാം ലിങ്കണ് സംസാരിച്ച സ്പ്രിങ്ഫീല്‍ഡിലെ ചരിത്രപ്രസിദ്ധമായ വേദിയില്‍ തന്നെയായിരുന്നു ഹിലരിയുടെ പ്രചാരണ പരിപാടി. മഹാനായ എബ്രഹാം ലിങ്കണിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ട്രംപിന്റെ പാര്‍ട്ടിയായി മാറുന്ന കാഴ്ചയാണ് അമേരിക്ക കണ്ടുകൊണ്ടിരിക്കുന്നതെന്ന് ഹിലരി പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ തകര്‍ച്ചയാണെന്നും ഭീകരമാണെന്നും ഹിലരി പറഞ്ഞു.
വിവിധ മതസ്ഥരും വംശജരും നിറത്തിലുമുള്ളവര്‍ താമസിക്കുന്ന രാജ്യത്ത് വര്‍ഗീയത ഉണ്ടാക്കാനും ജനങ്ങളെ പിളര്‍ത്താനും തക്ക തരത്തിലുള്ള പ്രചാരണമാണ് ട്രംപ് നടത്തുന്നതെന്നും ഹിലരി പറഞ്ഞു. പ്രകോപനപരമായ പല പരാമര്‍ശങ്ങളും ട്രംപിന് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിശ്വാസം. നവംബര്‍ 8 നാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.