സാന്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം രണ്ട് പേര്‍ പങ്കിട്ടു
|ബ്രിട്ടീഷുകാരനായ ഒലിവര്‍ ഹാര്‍ട്ട് , ഫിന്‍ലന്‍ഡ്കാരനായ ബെങ്ത് ഹോംസ്ട്രോം എന്നിവര്‍ക്കാണ് പുരസ്കാരം. കോണ്‍ട്രാക്ട് തിയറി സംബന്ധിച്ച....
ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്കാരം രണ്ട് പേര്‍ പങ്കിട്ടു. ബ്രിട്ടീഷുകാരനായ ഒലിവര്‍ ഹാര്‍ട്ട്, ഫിന്‍ലന്‍ഡ് സ്വദേശി ബെങ്ത് ഹോംസ്ട്രോം എന്നിവര്‍ക്കാണ് പുരസ്‌കാരം. വാണിജ്യ രംഗത്തെ ബന്ധങ്ങള്‍ വിശകലനം ചെയ്യുന്ന കോണ്‍ട്രാക്റ്റ് തിയറിയെക്കുറിച്ചുള്ള പഠനങ്ങളാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
സാമ്പത്തിക മേഖലയിലെ വിവിധയിനം ബന്ധങ്ങള്‍ വിശദീകരിക്കുന്ന കോണ്‍ട്രാക്റ്റ് തിയറി എന്ന സിദ്ധാന്തത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ സാമ്പത്തിക വിദഗ്ധരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഒലിവര്‍ ഹാര്‍ട്ടും ഹോംസ്‌ട്രോമും വികസിപ്പിച്ച സിദ്ധാന്തങ്ങള്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് അവലംബിക്കാവുന്ന അടിസ്ഥാന പ്രമാണമാണെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറാണ് ഫിന്‍ലന്‍ഡ് കാരനായ ഹോംസ്‌ട്രോം. നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി, യേല്‍ യൂണിവേഴ്‌സിറ്റി, എംഐടി എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുള്ള ബെങ്ത് നോകിയ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു.
ബ്രിട്ടീഷ് വംശജനായ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഒലിവര്‍ ഹാര്‍ട്ട്. ഹാവാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണ് അദ്ദേഹമിപ്പോള്‍. പുരസ്‌കാരം ലഭിച്ചതിലെ സന്തോഷം ഇരുവരും ട്വിറ്ററില്‍ പങ്കുവെച്ചു. ഈ വര്‍ഷത്തെ അഞ്ചാമത്തെ നൊബേല്‍ പുരസ്‌കാരമാണ് ഇന്ന് പ്രഖ്യാപിച്ചത്. സാഹിത്യത്തിലുള്ള പുരസ്‌കാരം വ്യാഴാഴ്ച പ്രഖ്യാപിക്കും.