ഐസിനെതിരായ പോരാട്ടത്തില്‍ തുര്‍ക്കിയുടെ പങ്കാളിത്തം ആവശ്യമില്ലെന്ന് ഇറാഖ് പ്രധാനമന്ത്രി
|മൌസിലില്‍ ഐഎസിനെതിരായ പോരാട്ടത്തില്‍ ഇറാഖിന്റെ വിയോജിപ്പ് മറികടന്ന് തുര്‍ക്കി പങ്കെടുക്കുന്നുണ്ട്
ഇറാഖിലെ ഐസിനെതിരായ പോരാട്ടത്തില്‍ തുര്‍ക്കിയുടെ പങ്കാളിത്തം ആവശ്യമില്ലെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ആവര്‍ത്തിച്ചു. അതിര്‍ത്തിയില്‍ വിന്യസിച്ച സൈനികരെ പിന്‍വലിക്കാന്‍ തുര്‍ക്കി തയ്റാകണമെന്നും അബാദി പറഞ്ഞു.
മൌസിലില്‍ ഐഎസിനെതിരായ പോരാട്ടത്തില്‍ ഇറാഖിന്റെ വിയോജിപ്പ് മറികടന്ന് തുര്‍ക്കി പങ്കെടുക്കുന്നുണ്ട്. ഇത് കൂടാതെ ഇറാഖ്-തുര്‍ക്കി അതിര്‍ത്തിയില്‍ സൈന്യത്തെയും യുദ്ധ ടാങ്കറുകളും കൂടി തുര്‍ക്കി വിന്യസിച്ചതിനെ തുടര്‍ന്ന് വീണ്ടും എതിര്‍പ്പുമായി ഹൈദര്‍ അല്‍ അബാദി രംഗത്തെത്തുകയായിരുന്നു. തുര്‍ക്കിയുടെ ഇടപെടല്‍ രാജ്യത്തിന്റെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണ്. ഐസിനെതിരാ പോരാട്ടത്തില്‍ തുര്‍ക്കിയുടെ പങ്കാളിത്തം ആവശ്യമില്ല. അതിനാല്‍ മൂസിലില്‍ നിന്നും അതിര്‍ത്തിയില്‍ നിന്നും തുര്‍ക്കി സൈന്യത്തെ പിന്‍വലക്കണമെന്നും അബാദി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീക്കുമെന്നും അബാദി മുന്നറയിപ്പു നല്കി. എന്നാല്‍ ഐഎസിനെതിരെയുള്ള പോരാട്ടത്തില്‍ നിന്നും തുര്‍ക്കി പിന്നോട്ടില്ലെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രി ഫിക്രി ഐസിക് പറഞ്ഞു. ഇറാഖ് -തുര്‍ക്കി അതിര്‍ത്തിയിലുള്ള സൈനിക വിന്യാസം ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള രാജ്യത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമെന്ന് ഫിക്രി ഐസിക് പറഞ്ഞു.