ദില്‍മക്കെതിരായ ഇംപീച്ച്മെന്റ്; പ്രത്യേക കമ്മീഷന് രൂപീകരിക്കും
|ബ്രസീലില്‍ പ്രസിഡന്റ് ദില്‍മ റൂസഫിന്റെ ഇംപീച്ച് നടപടികള്‍ വിലയിരുത്താനുള്ള പ്രത്യേക കമ്മീഷന് രൂപീകരിക്കും.
ബ്രസീലില്‍ പ്രസിഡന്റ് ദില്‍മ റൂസഫിന്റെ ഇംപീച്ച് നടപടികള്‍ വിലയിരുത്താനുള്ള പ്രത്യേക കമ്മീഷന് രൂപീകരിക്കും. കമ്മീഷനിലേക്കുള്ള അംഗങ്ങളെ നോമിനേറ്റ് ചെയ്യാന്‍ ബ്രസീല്‍ പ്രസിഡന്റ് സഭയിലെ അംഗങ്ങളുടെ യോഗം വിളിച്ചു. ദില്‍മയുടെ ഇംപീച്ച്മെന്റ് പ്രമേയം കഴിഞ്ഞ ദിവസം അധോസഭ അംഗീകരിച്ചിരുന്നു.
അടുത്ത ചൊവ്വാഴ്ചയാണ് പ്രത്യേക കമ്മീഷനെ തെരഞ്ഞെടുക്കുക. ദില്‍മ റൂസഫിനെതിരെ അംഗീകരിച്ച ഇംപീച്ച് പ്രമേയം അന്ന് മുതല്‍ പത്ത് ദിവസം കമ്മീഷന്‍ വിലയിരുത്തി പ്രത്യേക വിധി പുറപ്പെടുവിക്കും. ബ്രീസല്‍ സെനറ്റ് പ്രസിഡന്റ് റെനാന്‍ കാലിറോസ് ആണ് സഭയിലെ അംഗങ്ങളുടെ യോഗം വിളിച്ചത്. പ്രമുഖ നേതാക്കളുടെ യോഗത്തില്‍ അംഗീകരിച്ചതുപോലെ ബ്ലോക്ക്, പാര്‍ലമെന്റ് അംഗങ്ങളെ കമ്മീഷനിലേക്ക് നോമിനേറ്റ് ചെയ്യാം. 48 മണിക്കൂറിനുള്ളില്‍ നേതാക്കള്‍ അംഗങ്ങളെ നോമിനേറ്റ് ചെയ്യണം. അതേസമയം ദില്‍മയുടെ ഇംപീച്ച് നടപടികളോട് കാലിറോസിന് താല്പര്യമില്ലെന്നാണ് സൂചന. 2014 ല്‍ ദില്‍മ റൂസഫ് രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബജറ്റ് നിയമങ്ങള്‍ ലംഘിച്ച് പണം ചിലവിട്ടെന്നാണ് ദില്‍മക്കെതിരായ ആരോപണം.
ഫെഡറല്‍ സെനറ്റില്‍ നേരിയ ഭൂരിപക്ഷത്തില്‍ ഇംപീച്ച്‌മെന്റ് പ്രമേയം അംഗീകരിക്കപെട്ടാല്‍ ദില്‍മയെ ഉടന്‍ തന്നെ സസ്‌പെന്റ് ചെയ്യും. പാര്‍ലമെന്റിന്റെ അധോസഭയായ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് ദില്മ റൂസഫിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. 513 പേരില്‍ 342 പേരാണ് പ്രസിഡന്റിനെ ഇംപീച്ച്‌മെന്റ് ചെയ്യാമെന്ന ആവശ്യത്തോടെ ദില്‍മയ്‌ക്കെതിരെ വോട്ട് ചെയ്തത്.