International Old
മാത്യു ചുഴലിക്കാറ്റ് ദുരന്തം വിതച്ച ഹെയ്തിയില്‍ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ തുടരുന്നുമാത്യു ചുഴലിക്കാറ്റ് ദുരന്തം വിതച്ച ഹെയ്തിയില്‍ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ തുടരുന്നു
International Old

മാത്യു ചുഴലിക്കാറ്റ് ദുരന്തം വിതച്ച ഹെയ്തിയില്‍ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

Alwyn K Jose
|
9 April 2017 6:17 PM GMT

ഏകദേശം 1.4 മില്യണ്‍ ആളുകള്‍ അടിയന്തരസഹായം ആവശ്യമുള്ളവരാണെന്ന് യുഎന്‍ പ്രതിനിധി സാന്ദ്ര ഹോണോര്‍ വ്യക്തമാക്കി.

മാത്യു ചുഴലിക്കാറ്റ് ദുരന്തം വിതച്ച ഹെയ്തിയില്‍ യുഎന്‍ സംഘത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഏകദേശം 1.4 മില്യണ്‍ ആളുകള്‍ അടിയന്തരസഹായം ആവശ്യമുള്ളവരാണെന്ന് യുഎന്‍ പ്രതിനിധി സാന്ദ്ര ഹോണോര്‍ വ്യക്തമാക്കി. കോളറ പൊട്ടിപുറപ്പെട്ടത് പുനരധിവാസ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

2010ലുണ്ടായ ഭൂകമ്പത്തിന് ശേഷം ഹെയ്തി നേരിടുന്ന ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് മാത്യു ചുഴലിക്കാറ്റ്. യുഎന്നിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ പ്രധാനമായും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഏകദേശം 80 ശതമാനത്തിലേറെ ജനങ്ങളെ ചുഴലിക്കാറ്റ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അടിയന്തര സഹായമാവശ്യമുള്ളവരെ കേന്ദ്രീകരിച്ചാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍ മിക്കഭാഗങ്ങളിലും കോളറ പടര്‍ന്ന് പിടിക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു ഡസനിലേറെ കോളറ മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ശുദ്ധജലം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ യുഎന്‍ അടക്കമുള്ള സന്നദ്ധസംഘടനകള്‍.

2010ലെ ഭൂകമ്പത്തെതുടര്‍ന്നും ഹെയ്തിയില്‍ ഇത്തരത്തില്‍ കോളറ പൊട്ടിപുറപ്പെട്ടിരുന്നു. 9000ത്തിലേറെ പേരാണ് അന്ന് മരിച്ചത്. ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവും താമസസ്ഥലവും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ്. യുഎന്നിന്റെ നേതൃത്വത്തിലുള്ള സംഘം അടുത്ത ഏപ്രില്‍ വരെ ഹെയ്തിയില്‍ തുടരുന്നതിനാണ് സെക്രട്ടറി ജനറല്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്.

Similar Posts