International Old
ഈജിപ്തില്‍ പ്രസിഡന്റിനെതിരെ പ്രക്ഷോഭംഈജിപ്തില്‍ പ്രസിഡന്റിനെതിരെ പ്രക്ഷോഭം
International Old

ഈജിപ്തില്‍ പ്രസിഡന്റിനെതിരെ പ്രക്ഷോഭം

admin
|
20 April 2017 8:57 PM GMT

പ്രഡിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിക്കെതിരെ ഈജിപ്തില്‍ പ്രക്ഷോഭം ശക്തമാകുന്നു.

പ്രഡിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിക്കെതിരെ ഈജിപ്തില്‍ പ്രക്ഷോഭം ശക്തമാകുന്നു. പ്രസിഡന്റിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തില്‍ നൂറുക്കണക്കിനാളുകളാണ് പങ്കെടുത്തത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. അബ്ദുല്‍ ഫത്താഹ് അല്‍ സീസി സര്‍ക്കാരിനെ ജനങ്ങള്‍ക്ക് ആവശ്യമില്ലെന്ന മുദ്രാവാക്യം മുഴക്കിയാണ് കെയ്‌റോയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്ക് ശേഷം പ്രതിഷേധക്കാര്‍ ഒത്തു കൂടിയത്.

സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2014ല്‍ പ്രസിഡന്റായി തെരഞ്ഞെടുത്തതിന് ശേഷം ഇതാദ്യമായാണ് പ്രസിഡന്റിനെതിരെ ഈജിപ്തില്‍ ശക്തമായ പ്രതിഷേധമുയരുന്നത്. സമുദ്രാതിര്‍ത്തി സംബന്ധിച്ച് ഈജിപ്ത് ഒപ്പുവെച്ച പുതിയ കരാറിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. രാജ്യത്ത് വര്‍ധിച്ച് വരുന്ന പട്ടിണിയും അഴിമതിയും തൊഴിലില്ലായ്മയും ജനരോഷത്തിന് കാരണമായിട്ടുണ്ട്. അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും രാജ്യത്ത് വ്യാപക പ്രതിഷേധമുയരുന്നുണ്ട്. മുസ്ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ സമൂഹ മാധ്യമങ്ങളിലും പ്രസിഡന്റ് വിരുദ്ധ കാമ്പയിന്‍ ശക്തമാണ്. ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും അബ്ദുല്‍ ഫത്താഹ് അല്‍ സീസിയെ പിന്തുണച്ച് അലക്സാണ്ട്രിയയിലും പ്രകടനം നടന്നു.

Similar Posts