International Old
യമനില്‍ സൌദി സഖ്യസേന തുടരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പ്രകടനംയമനില്‍ സൌദി സഖ്യസേന തുടരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പ്രകടനം
International Old

യമനില്‍ സൌദി സഖ്യസേന തുടരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പ്രകടനം

admin
|
21 April 2017 8:08 PM GMT

ആയിരക്കണക്കിനാളുകളാണ് തലസ്ഥാന നഗരിയില്‍ വിവിധയിടങ്ങളിലായി നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്.

ഒരു വര്‍ഷമായി യമനില്‍ സൌദി സഖ്യസേന തുടരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സന്‍ആയില്‍ പ്രതിഷേധ പ്രകടനം. ആയിരക്കണക്കിനാളുകളാണ് തലസ്ഥാന നഗരിയില്‍ വിവിധയിടങ്ങളിലായി നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്.

അബ്ദു റബ് മന്‍സൂര്‍ ഹാദിക്കെതിരെ മുദ്രാവാക്യം വിളിച്ചു കൊണ്ടായിരുന്നു പ്രതിഷേധക്കാര്‍ റാലിയില്‍ പങ്കെടുത്തത്. മുന്‍ പ്രസിഡന്‍റ് അലി അബ്ദുള്ള സാലേഹും പ്രതിഷേധ റാലിയില്‍ പങ്കെടുത്തു. സാലേഹ് അനുകൂല മുദ്രാവാക്യം മുഴക്കിയവരെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചകളെ സ്വാഗതം ചെയ്തു. യമനിലെ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ കഴിയാത്ത ഐക്യരാഷ്ട്രസഭാ സുരക്ഷാ കൌണ്‍സിലിനെയും സാലേഹ് കുറ്റപ്പെടുത്തി.

യമന്‍ ജനത പരാജയപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവാണ് പ്രതിഷേധത്തിനെത്തിയ ആയിരക്കണക്കിനാളുകളെന്ന് ഹൂതി നേതാവ് ഇബ്രാഹിം അല്‍ ഉബൈദി പറഞ്ഞു. ഏപ്രില്‍ 10 മുതല്‍ വെടിനിര്‍ത്തലിന് ഇരു വിഭാഗങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. കുവൈത്തില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചയും ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ നോക്കി കാണുന്നത്. ഒരു വര്‍ഷമായി യമനില്‍ തുടരുന്ന സംഘര്‍ഷത്തില്‍ 6,000 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.

Related Tags :
Similar Posts