International Old
ഫ്രാന്‍സ് പകര്‍ച്ചപ്പനി ഭീതിയില്‍ഫ്രാന്‍സ് പകര്‍ച്ചപ്പനി ഭീതിയില്‍
International Old

ഫ്രാന്‍സ് പകര്‍ച്ചപ്പനി ഭീതിയില്‍

Ubaid
|
25 April 2017 10:40 PM GMT

രാജ്യത്തെ ഇരുന്നോളം ആശുപത്രികളാണ് പകര്‍ച്ചപ്പനിയെ നേരിടാന്‍ സജ്ജമാക്കിയിരിക്കുന്നത്

ഫ്രാന്‍സ് പകര്‍ച്ചപ്പനി ഭീതിയില്‍ ഫ്രാന്‍സ്. H3N2 വൈറസുകളാണ് രാജ്യത്ത് പനി പടരുന്നതിന് കാരണം. രണ്ട് വര്‍ഷം മുമ്പ് പതിനായിരക്കണക്കിന് ആളുകള്‍ ഈ വൈറസ് ബാധ കാരണം മരിച്ചിരുന്നു.

രാജ്യത്തെ ഇരുന്നോളം ആശുപത്രികളാണ് പകര്‍ച്ചപ്പനിയെ നേരിടാന്‍ സജ്ജമാക്കിയിരിക്കുന്നത്. ആശുപത്രികളില്‍ അധിക സൌകര്യങ്ങള്‍ ഒരുക്കാനും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. കിടക്കകള്‍ സജ്ജീകരിക്കുന്നതിനായി 30ഓളം ആശുപത്രികളില്‍ അപ്രധാനമായ ഓപ്പറേഷനുകള്‍ മാറ്റിവെച്ചു. H3N2 വൈറസുകളാണ് രാജ്യത്ത് പനി പടര്‍ത്തുന്നത്. രണ്ട് വര്‍ഷം മുമ്പ് 18000 പേരുടെ മരണത്തിന് കാരണമായ വൈറസിന്റെ വകഭേദമാണിത്.

ഫ്രഞ്ച് ആരോഗ്യമന്ത്രി മാരിസോള്‍ റ്റുറെയ്ന്‍ ആശുപത്രികള്‍ സന്ദര്‍ശിക്കുകയും സൌകര്യങ്ങള്‍ വിലയിരുത്തകയും ചെയ്തു.

Related Tags :
Similar Posts