International Old
ആണവകരാര്‍‍; അമേരിക്കക്ക് ഇറാന്റെ മുന്നറിയിപ്പ്
International Old

ആണവകരാര്‍‍; അമേരിക്കക്ക് ഇറാന്റെ മുന്നറിയിപ്പ്

Ubaid
|
7 May 2017 2:37 AM GMT

ബ്രിട്ടനില്‍ നടക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിനത്തെിയ ഇറാന്‍ വിദേശകാര്യ മന്ത്രി ലണ്ടനില്‍ വെച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആണവ കരാറിനോടുള്ള ഇറാന്‍ നിലപാട് വ്യക്തമാക്കിയത്

ആണവകരാര്‍‍ ദുര്‍ബലപ്പെടുത്തിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കക്ക് ഇറാന്റെ മുന്നറിയിപ്പ്. ട്രംപിന്റെ ഭരണത്തില്‍ ആണവകരാര്‍ ദുര്‍ബലപ്പെടുത്തുമെന്ന പ്രസ്താവനയോട് പ്രതികരിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ശരീഫാണ് ഇക്കാര്യം പ്രസ്താവിച്ചത്.

ബ്രിട്ടനില്‍ നടക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിനത്തെിയ ഇറാന്‍ വിദേശകാര്യ മന്ത്രി ലണ്ടനില്‍ വെച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആണവ കരാറിനോടുള്ള ഇറാന്‍ നിലപാട് വ്യക്തമാക്കിയത്. ജനുവരി 20ന് സ്ഥാനമേല്‍ക്കുന്ന ഡോണാള്‍ഡ് ട്രംപ് തന്റെ ഭരണത്തില്‍ ഇറാന്റെ ആണവ കരാര്‍ ദുര്‍ബലപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ ഐക്യരാഷ്ട്ര സഭ പ്രതിനിധിയായി പുതുതായി നിയമിക്കപ്പെട്ട നിക്കി ഹീലിയും ഇക്കാര്യം ആവര്‍ത്തിക്കുകയുണ്ടായി.

അമേരിക്കന്‍ ജനതക്ക് മുമ്പില്‍ അത്ഭുതവും ആശ്ചര്യവും സൃഷ്ടിക്കാനാണ് ട്രംപ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിലും വലിയ ആശ്ചര്യം ഇറാന്‍ അമേരിക്കക്ക് സമ്മാനിക്കുമെന്ന് ശരീഫ് കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ആണവകരാര്‍ അമേരിക്ക ദുര്‍ബലപ്പെടുത്തുകയാണെങ്കില്‍ അന്ന് ലോകാവസനമൊന്നും സംഭവിക്കില്ളെന്നും എന്നാല്‍ തുല്യ നാണയത്തില്‍ ഇറാന്‍ തിരിച്ചടിക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. 2015ല്‍ വന്‍ രാജ്യങ്ങളുമായി ഇറാന്‍ ഒപ്പുവെച്ച ആണവ കരാറിനോട് ഒബാമ ഭരണകൂടം നീതിപുലര്‍ത്തിയിട്ടില്ളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കയുടെ ഇത്തരം നിലപാടാണ് ഇറാന്‍ ജനതക്ക് അമേരിക്കയോടുള്ള അകല്‍ച്ചക്ക് കാരണം. കരാറിന്റെ അടിസ്ഥാനത്തില്‍ വിദേശരാജ്യങ്ങളുമായി കരാറുണ്ടാക്കാന്‍ ഇറാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് വിജയം കണ്ടിട്ടില്ല. അതേസമയം ഇറാന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ നീക്കങ്ങള്‍ വിലയിരുത്തി കരാറിലെ വീഴ്ച കണ്ടത്തെുകയാണെങ്കില്‍ പടിപടിയായി കരാര്‍ ദുര്‍ബലപ്പെടുത്താനാണ് അമേരിക്ക ഉദ്ദേശിക്കുന്നതെന്ന് യു.എന്‍ പ്രതിനിധി നിക്കി ഹീലി പറഞ്ഞു.

Similar Posts