International Old
ട്രംപിനെ പരോക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പട്രംപിനെ പരോക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
International Old

ട്രംപിനെ പരോക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

Ubaid
|
14 May 2017 11:52 PM GMT

മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാനും അഭയാര്‍ഥികള്‍ക്ക് വിസാ നിരോധമേര്‍പ്പെടുത്താനുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം വിവാദമായിരിക്കെയാണ് മാര്‍പ്പാപ്പയുടെ പ്രതികരണം.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ജനങ്ങള്‍ക്കിടയില്‍ മതിലുകള്‍ പണിയാനല്ല പാലങ്ങള്‍ തീര്‍ക്കാനാണ് ശ്രമിക്കേണ്ടതെന്ന് പറഞ്ഞ മാര്‍പ്പാപ്പ, പകരത്തിന് പകരം എന്ന് പറയുന്നവര്‍ കൃസ്ത്യാനികളല്ലെന്നും വ്യക്തമാക്കി. ബുധനാഴ്ച വത്തിക്കാനില്‍ വിശ്വാസികളോട് സംസാരിക്കുന്പോഴാണ് ഡോണള്‍ഡ് ട്രംപിന്റെ പേരു പറയാതെ മാര്‍പ്പാപ്പ കുറ്റപ്പെടുത്തിയത്.

മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാനും അഭയാര്‍ഥികള്‍ക്ക് വിസാ നിരോധമേര്‍പ്പെടുത്താനുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം വിവാദമായിരിക്കെയാണ് മാര്‍പ്പാപ്പയുടെ പ്രതികരണം. ജനങ്ങള്‍ക്കിടയില്‍ സ്വതന്ത്രമായ ആദാന പ്രദാനങ്ങള്‍ നടക്കണമെന്നും വെറുപ്പ് പടര്‍ത്തരുതെന്നും പറഞ്ഞ പാപ്പ, മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ പണിയാനല്ലപാലങ്ങള്‍ തീര്‍ക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കേണ്ടതെന്നും പറഞ്ഞു.

മതില്‍ പണിയാനുള്ള ചിലവ് മെക്സിക്കോ വഹിക്കണമെന്ന ട്രംപിന്റെ ആവശ്യം മെക്സിക്കോ നിരസിച്ചിരുന്നു. ഇതേചൊല്ലി യുഎസ് മെക്സിക്കോ ബന്ധം വഷളളാവുകയും മെക്സിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തി ഇതിനുള്ള പണം കണ്ടെത്തുമെന്ന് ‍ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനേയും തന്റെ പ്രഭാഷണത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിമര്‍ശിച്ചു. ഇതിന് ഞാന്‍ താങ്കളെക്കൊണ്ട് കണക്ക് പറയിക്കും എന്ന തരത്തിലുള്ള ശൈലി ശരിയല്ലെന്നും അങ്ങനെ പറയുന്ന ഒരാള്‍ കൃസ്ത്യാനിയല്ലെന്നും പാപ്പ പറഞ്ഞു.

ആരെങ്കിലും ഒരു കുറ്റം ചെയ്താല്‍ അവരുമായി സമാധാനത്തില്‍ സഹവര്‍ത്തിച്ചും വിട്ടുവീഴ്ചചെയ്തുമാണ് അതിനെ മറികടക്കേണ്ടത്. അതാണ് കൃസ്ത്യന്‍ രീതി. പ്രസംഗത്തിലൊരിടത്തും ഡോണള്‍ഡ് ട്രംപിനെയോ മെക്സിക്കന്‍ മതില്‍ നിര്‍മാണത്തെയോ നേരിട്ട് പരാമര്‍ശിക്കാതെമാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ ഡോണള്‍ഡ് ട്രംപിനെക്കുറിച്ച ചോദ്യത്തോടും സമാനമായ രീതിയില്‍ പ്രതികരിച്ച മാര്‍പ്പാപ്പ ട്രംപ് അധകാരത്തിലെത്തിയതിനെ തുടര്‍ന്ന് നിലപാട് മയപ്പെടുത്തിയിരുന്നു. ഡോണള്‍ഡ് ട്രംപിനെ വിലയിരുത്താന്‍ സമയമായിട്ടില്ലഎന്നായിരുന്നു പ്രതികരണം. എന്നാല്‍ ഡോണള്‍ഡ് ട്രംപിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഇത്തവണത്തേത് ശക്തമായ വിമര്‍മാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Similar Posts