International Old
ഷേക്സ്പിയര്‍ കൃതികളുടെ ആദ്യ നാല് പതിപ്പുകള്‍ ലേലത്തിന്ഷേക്സ്പിയര്‍ കൃതികളുടെ ആദ്യ നാല് പതിപ്പുകള്‍ ലേലത്തിന്
International Old

ഷേക്സ്പിയര്‍ കൃതികളുടെ ആദ്യ നാല് പതിപ്പുകള്‍ ലേലത്തിന്

admin
|
21 May 2017 6:13 AM GMT

വിഖ്യാത സാഹിത്യകാരന്‍ ഷേക്സ്പിയറിന്റെ കൃതികളുടെ ആദ്യ നാല് പതിപ്പുകള്‍ ലേലത്തിന്.

വിഖ്യാത സാഹിത്യകാരന്‍ ഷേക്സ്പിയറിന്റെ കൃതികളുടെ ആദ്യ നാല് പതിപ്പുകള്‍ ലേലത്തിന്. ഷേക്സ്പിയറിന്റെ നാനൂറാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് ലേലം നടത്തുന്നത്. ക്രിസ്റ്റീസ് ബുക്ക്സാണ് പതിപ്പുകള്‍ ലേലത്തിന് വെക്കുന്നത്. വിഖ്യാത നാടകകൃത്തും കവിയുമായ വില്യം ഷേക്സ്പിയറുടെ നാനൂറാം ചരമവാര്‍ഷിക ദിനത്തിലാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ ആദ്യ പതിപ്പുകളുടെ ലേലം നടക്കുക. 1616 ഏപ്രില്‍ 23നായിരുന്നു ഷേക്സ്പിയറിന്റെ മരണം. ആദ്യ നാല് പതിപ്പകളായി പുറത്തിറങ്ങിയ നാല് പുസ്തകങ്ങളാണ് ലേലത്തിനുണ്ടാവുക. 36 നാടകങ്ങളുടെ സമാഹാരമാണ് പുസ്തകത്തിലുള്ളത്. പതിപ്പുകളിലെ ആദ്യപുസ്തകമാവും ആദ്യം ലേലം ചെയ്യുക. പുസ്തകങ്ങളില്‍ ആദ്യപതിപ്പിന്റെ പ്രസാധനം 1623ലായിരുന്നു. പില്‍ക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മാക്ബെത്ത്, ദി ടെംപസ്റ്റ്, ടു ജെന്റ്ല്‍ മാന്‍ ഓഫ് വെറോണ, ആസ് യു ലൈക് ഇറ്റ്, ട്വല്‍ഫ്ത്ത് നൈറ്റ്, ആന്റണി ആന്റ് ക്ലിയോപാട്ര തുടങ്ങിയ കൃതികളാണ് സമാഹാരത്തിലുള്ളത്. ഒരുപക്ഷേ ഈ ആദ്യപതിപ്പുകളില്ലായിരുന്നെങ്കില്‍ മാക്ബെത്തടക്കം സമാഹാരത്തിലെ 18 നാടകങ്ങളെ കുറിച്ച് പില്‍ക്കാലത്ത് യാതൊരറിവും ലഭിക്കില്ലായിരുന്നുവെന്ന് ക്രിസ്റ്റീസ് പബ്ലിക്കേഷന്‍ തലവന്‍ മാര്‍ഗരറ്റ് പറയുന്നു. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് ഭാഷയുടെയും ചരിത്രത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ് ഈ പ്രസാധനം.

Similar Posts