International Old
അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്ന് ട്രംപ്അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്ന് ട്രംപ്
International Old

അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്ന് ട്രംപ്

Alwyn K Jose
|
25 May 2017 4:27 PM GMT

കുടിയേറ്റക്കാര്‍ക്കെതിരായ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.

കുടിയേറ്റക്കാര്‍ക്കെതിരായ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. അയോവയിലെ തെരഞ്ഞെടുപ്പ് കാമ്പയിനിടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

കുടിയേറ്റക്കാര്‍ക്കെതിരായ നിലപാട് മയപ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ടാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. അനധികൃത കുടിയേറ്റം തടയാനുള്ള പദ്ധതിയുടെ പണിപ്പുരയിലാണ്. ഇതുവഴി അനധികൃതമായി യു.എസില്‍ താമസിക്കുന്നവരെ കണ്ടത്തി പുറത്താക്കാനാകും - ട്രംപ് പറഞ്ഞു. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന പ്രഖ്യാപനവും ട്രംപ് ആവര്‍ത്തിച്ചു.

വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും കടുത്ത വിമര്‍ശം വിളിച്ചുവരുത്തിയതിന് പിന്നാലെ ട്രംപ് നിലപാട് മാറ്റുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തന്റെ പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. കൊല്ലപ്പെട്ട യുഎസ് സൈനികന്റെ മാതാവിനെ പരിഹസിച്ചെന്ന ആരോപണത്തിലായിരുന്നു ട്രംപിന്റെ ക്ഷമാപണം. കുടിയേറ്റക്കാരോട് നല്ല ബന്ധം ആഗ്രഹിക്കുന്നതായും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Similar Posts