International Old
ഫ്ലൈദുബൈ വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ പരിശോധന തുടങ്ങിഫ്ലൈദുബൈ വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ പരിശോധന തുടങ്ങി
International Old

ഫ്ലൈദുബൈ വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ പരിശോധന തുടങ്ങി

admin
|
29 May 2017 10:37 AM GMT

റഷ്യയിലെ റോസ്തോവ് ഓണ്‍ഡോണില്‍ തകര്‍ന്നുവീണ ഫ്ലൈദുബൈ വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ പരിശോധന തുടങ്ങി.

റഷ്യയിലെ റോസ്തോവ് ഓണ്‍ഡോണില്‍ തകര്‍ന്നുവീണ ഫ്ലൈദുബൈ വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ പരിശോധന തുടങ്ങി. അപകട കാരണം കണ്ടത്തൊനുള്ള അന്വേഷണങ്ങളുടെ ഭാഗമായാണിത്. വിമാനം നിയന്ത്രിക്കുന്ന സംവിധാനങ്ങളുടെ പരിശോധനയാണ് പ്രധാനമായും നടക്കുന്നതെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

റഷ്യന്‍, യുഎഇ ഉദ്യോഗസ്ഥര്‍ക്ക് പുറമെ വിമാനത്തിന്റെ നിര്‍മാതാക്കളായ ബോയിങ്, എന്‍ജിന്‍ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി പ്രതിനിധികളും പരിശോധനയുമായി സഹകരിക്കുന്നുണ്ട്. മോശം കാലാവസ്ഥ മൂലം ആദ്യ തവണ ലാന്‍ഡിങ് ശ്രമം ഉപേക്ഷിച്ചിട്ടും രണ്ടു മണിക്കൂറിന് ശേഷം പൈലറ്റുമാരെ വിമാനം നിലത്തിറക്കാന്‍ പ്രേരിപ്പിച്ചതെന്തെന്ന അന്വേഷണമാണ് പ്രധാനമായും നടക്കുന്നത്. വിമാനത്തിന്റെ ബ്ളാക്ക്ബോക്സില്‍ നിന്നുള്ള വിവരശേഖരണവും നടന്നുവരികയാണ്. ശബ്ദ സാമ്പിളുകള്‍ പകര്‍ത്തുന്ന ജോലി പൂര്‍ത്തിയായിട്ടുണ്ട്. ഇത് വിശകലനം ചെയ്ത് അപകട കാരണം കണ്ടത്തെണം. ഒരുമാസത്തോളം ഇതിനായി വേണ്ടിവരുമെന്ന് അധികൃതര്‍ സൂചന നല്‍കുന്നു.

വിമാനത്തിന്റെ സാങ്കേതിക ക്ഷമതയും പൈലറ്റുമാരുടെ മനോനിലയും ഇതോടൊപ്പം വിശകലനം ചെയ്യും. അപകട കാരണം കണ്ടെത്തുന്നത് വരെ ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സൈഫ് മുഹമ്മദ് അല്‍ സുവൈദി ആവശ്യപ്പെട്ടു.

Similar Posts